Top

ഉപരോധം പിൻവലിക്കാതെ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ

സംഘർഷം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബൈഡൻ ഭരണകൂടവും ഇറാനുമായി ആണവ കരാർ വിഷയത്തിൽ ചർച്ചക്ക് വേദിയൊരുക്കാൻ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തു വന്നത്.

MediaOne Logo

  • Updated:

    2021-03-02 02:02:21.0

Published:

2 March 2021 2:02 AM GMT

ഉപരോധം പിൻവലിക്കാതെ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ
X

ഉപരോധം പിൻവലിക്കാതെ ആണവ കരാറിൽ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ. യൂറോപ്യൻ യൂനിയൻ നേതാക്കളെയാണ് തെഹ്റാൻ ഇക്കാര്യം അറിയിച്ചത്. അതേസമയം പുതിയ സാഹചര്യത്തിൽ ഭാവിനീക്കം സംബന്ധിച്ച് യൂറോപ്യൻ യൂനിയൻ നേതാക്കളുമായി ചർച്ച നടത്തുമെന്ന് ബൈഡൻ ഭരണകൂടം അറിയിച്ചു.

2015ൽ വൻശക്തി രാജ്യങ്ങളുമായി രൂപപ്പെടുത്തിയ ആണവ കരാറിൽ നിന്ന് 2018ൽ അമേരിക്ക പിൻമാറിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇറാനു മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താനും യു.എസ് മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് മറന്നില്ല. ഇതോടെ യുറേനിയം സമ്പുഷ്ടീകരണ തോത് ഉയർത്തുന്നതുൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ ഇറാനും തീരുമാനിച്ചു. സംഘർഷം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബൈഡൻ ഭരണകൂടവും ഇറാനുമായി ആണവ കരാർ വിഷയത്തിൽ ചർച്ചക്ക് വേദിയൊരുക്കാൻ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തു വന്നത്.

ഉപരോധം പിൻവലിച്ച് ഇറാനുമായി ചർച്ച നടത്താൻ ബൈഡൻ ഭരണകൂടം തയ്യാറാകില്ലെന്നാണ് സൂചന. സിറിയയിൽ ഇറാൻ പിന്തുണയുള്ള മിലീഷ്യകൾക്കെതിരെ കഴിഞ്ഞ ദിവസം അമേരിക്ക ആക്രമണം നടത്തിയതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കി. ആണവ കരാർ ഏതു വിധേനയും നിലനിർത്താൻ ഇറാനുമായി ഇനിയും ചർച്ച തുടരുമെന്ന് യൂറോപ്യൻ യൂനിയൻ അറിയിച്ചു. അതേസമയം ഇറാൻ വിഷയത്തിൽ അമേരിക്ക എന്തുനിലപാട് സ്വീകരിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

TAGS :

Next Story