LiveTV

Live

interviews

അതിജീവനത്തിന്റെ കഥയുമായി ഉയരെ; പല്ലവിയായി പാർവതി

അതിജീവനത്തിന്റെ കഥയുമായി ഉയരെ; പല്ലവിയായി പാർവതി

ദേശീയ അവാർഡ് ജേതാക്കളായ ബോബിയും സഞ്ജയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ഉയരെ’. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിൽ തുടങ്ങി ട്രാഫിക്, മുംബൈ പോലീസ്, ഹൗ ഓൾഡ് ആർ യു, കായംകുളം കൊച്ചുണ്ണി എന്നീ സിനിമകളിൽ എത്തി നിൽക്കുമ്പോൾ ചിത്രങ്ങൾക്ക് കാഴ്ചക്കാരെ കൂട്ടുക എന്നതിലുപരി വ്യത്യസ്തമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ചിത്രങ്ങൾക്കാണ് രണ്ടുപേരും പ്രാധാന്യം നൽകുന്നത്.

മനു അശോകൻ സംവിധാനം ചെയ്യുന്ന സഞ്ജയ്-ബോബി കൂട്ടുകെട്ടിന്റെ പുതിയ ചിത്രമായ ഉയരെയിൽ പൈലറ്റ് ആകാൻ ആഗ്രഹിക്കുന്ന പല്ലവി എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. ആസിഡ് ആക്രമണത്തിൽ സ്വപ്നങ്ങൾ തകർന്ന പല്ലവിയെ വെള്ളിത്തിരയിൽ കൊണ്ടു വരാൻ നിരവധി പഠനങ്ങൾ അവർക്ക് നടത്തേണ്ടി വന്നിട്ടുണ്ട്.

അതിജീവനത്തിന്റെ കഥയുമായി ഉയരെ; പല്ലവിയായി പാർവതി

സ്ത്രീകൾക്ക് നേരെയുള്ള നിരവധി ആസിഡ് ആക്രമണങ്ങൾ നമ്മുടെ സമൂഹത്തിലുണ്ടായിട്ടുണ്ട്, പക്ഷെ അതിനെ കേന്ദ്രീകരിച്ചുള്ള സിനിമകൾ വളരെ കുറവാണ്. ഈ ആശയം സ്‌ക്രീനിൽ എത്തിക്കാന്‍ താങ്കളെ പ്രേരിപ്പിച്ചത് എന്താണ്?

ആസിഡ് ആക്രമണം കൊണ്ട് ഒറ്റ ഉദ്ദേശമേയുള്ളു ആ വ്യക്തിയുടെ മുഖം വികൃതമാക്കുക. ഇതിന്‍റെ ഉദ്ദേശം ആ വ്യക്തിയെ കാെല്ലുക എന്നതല്ല, ആ സ്ത്രീ മറ്റാെരാളുമായി ജീവിക്കാതിരിക്കുക എന്നതാണ്. ഇത് സങ്കോചിതവും ക്രൂരവുമായ മാനസ്സികാവസ്ഥയാണ്. സൗന്ദര്യമുള്ളതിനെ മാത്രമെ അം​ഗീകരിക്കുകയുള്ളു എന്ന ധാരണയാണ് ഇത്തരം പ്രവർത്തങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. അതാണ് ഞാന്‍ നേരത്തെ പറഞ്ഞത് അക്രമി അവളുടെ ബാഹ്യ സൗന്ദര്യത്തെ മാത്രമേ സ്നേഹിക്കുന്നുള്ളു. അവളുടെ വ്യക്തിത്വത്തെയോ മനസ്സിനെയോ കാണാന്‍ ശ്രമിക്കുന്നില്ല.

വിവാഹ കാര്യങ്ങളിൽ പുരുഷന് അളവുക്കോലാകുന്നത് അവരുടെ പെരുമാറ്റവും പ്രകൃതവുമാണ് എന്നാൽ സത്രീകളുടെ ശാരീരിക സ്വഭാവങ്ങൾക്കാണ് സമൂഹത്തിൽ മുൻഗണന. വെളുത്ത് മെലിഞ്ഞ് നീണ്ട മുടിയുള്ളവരെയാണ് ഒരു ഉത്തമ സ്ത്രീയായി കണക്കാക്കുന്നത്. ഈ ബാഹ്യ സൗന്ദര്യത്തെ മാത്രമാണ് ആസിഡ് ആക്രമണം കൊണ്ട് നശിപ്പിക്കാൻ ശ്രമിക്കുന്നത്. പക്ഷെ നിർഭാഗ്യവശാൽ അത്തരം ആൾക്കാരോട് സമൂഹം താല്പര്യം പ്രകടിപ്പിക്കുന്നില്ല. ആസിഡ് ആക്രമണം ഒരു ലിംഗബേധ കുറ്റകൃത്യമാണ്.

ആഗ്രയിലെ ആസിഡ് ആക്രമണത്തിൽ നിന്നും അതിജീവിച്ചവർക്കായി നടത്തുന്ന കഫേയിൽ പോയപ്പോഴാണ് ഞങ്ങൾ ആസിഡ് ആക്രമണം എന്ന ആശയത്തിലേക്ക് എത്തിച്ചേർന്നത്. ഇവരുടെ അക്രമികൾ ഒന്നുകിൽ അവരുടെ കാമുകന്മാരോ പ്രണയാഭ്യർത്ഥന നിരസിക്കപെട്ടവരോ അതുമല്ലെങ്കിൽ രണ്ടാനച്ഛനോ ആണ്.

താങ്കൾ തിരക്കഥ വളരെ വിശദമായി എഴുതുന്നതുക്കൊണ്ട് സംവിധായാകന്റെ ജോലി എളുപ്പമാകുന്നുണ്ടെന്ന് തോന്നുന്നുണ്ടോ?

ഇതെല്ലാം ഒരു തിരക്കഥാകൃത്തിന്റെ ജോലിയാണ്, ഇങ്ങനെയാണ് നമ്മള്‍ പ്രേക്ഷകരെ ബഹുമാനിക്കുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇവിടെ നമ്മള്‍ ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവിയുടെ ജീവിതത്തെ ബിഗ്‌സ്‌ക്രീനിലേക്ക് കെണ്ടുവരുമ്പോള്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ഉദാഹരണത്തിന് ആസിഡ് ആക്രമണത്തിനിരയായ ഒരു വ്യക്തിയുടെ മുഖം കാലങ്ങള്‍ കഴിയുമ്പോഴേക്കും മാറ്റങ്ങള്‍ ഉണ്ടാകും അതുക്കൊണ്ട് തിരക്കഥ എഴുതാന്‍ ഈ മാറ്റങ്ങളെയും അതുപ്പോലെ തന്നെ വിമാനയാത്ര ഒരുപ്പാട് ചെയിതിട്ടുണ്ടെങ്കിലും ഒരു കോക്പിറ്റിലെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും വിശദമായി പഠിക്കേണ്ടിവന്നു. ഇത്തരം പഠനങ്ങളായിരുന്നു ‘ഉയരെ’ യില്‍ ആവേശകരമായത്. ഓരോ സിനിമയും ഓരോ വ്യത്യസ്തമായ അനുഭവങ്ങളും പാഠങ്ങളുമാണ് നല്‍കുന്നത്. ‘ഉയരെ’ അത്തരത്തിലൊന്നായിരുന്നു.

അതിജീവനത്തിന്റെ കഥയുമായി ഉയരെ; പല്ലവിയായി പാർവതി

തന്റെ കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒരു നടിയാണ് പാര്‍വതി. അതുകൊണ്ടുതന്നെ പല്ലവിയെ അവതരിപ്പിക്കുമ്പോള്‍ അവളില്‍ ആ കഥാപാത്രം ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ടാകും?

പാര്‍വതിക്കിതൊരു ചെറിയ കര്‍ത്തവ്യമായിരുന്നില്ല. ആസിഡ് ആക്രമണം അതിജീവിച്ചൊരാളുടെ മേക്കപ്പ് ചെയ്തിരിക്കുമ്പോള്‍ ഒരുപാട് അസ്വസ്തതകള്‍ ഉണ്ടാക്കും. മൂന്ന് നാല് മണിക്കൂര്‍ സമയമെടുത്ത് രാവിലെ ഇടുന്ന മേക്കപ്പ് രാത്രി ഷൂട്ടിങ്ങ് കഴിയുന്നതുവരെ ഇടണം. ഇത്തരത്തിലുള്ള അസ്വസ്തതകള്‍ സഹിച്ച് ഒരു ദിവസം മുഴുവന്‍ ഈ കഥാപാത്രമാവുകയെന്നത് കഠിനമാണ്. പാര്‍വതിയെ പോലെ കഴിവുള്ളൊരു നടി ഈ സിനിമയെ ഒരുപാട് സഹായിച്ചു. അവര്‍ തികച്ചും പ്രാെഫഷണലായ നടിയാണ്. ഷൂട്ടിങ്ങ് ആരംഭിച്ചുകഴിഞ്ഞാല്‍ മറ്റെല്ലാകാര്യങ്ങളും മാറ്റിവെച്ച് തികഞ്ഞ അര്‍പ്പണബോധത്തോടെ പ്രയത്‌നിക്കും. തന്റെ സിനിമയില്‍ മുഴുവന്‍ ശ്രദ്ധക്കൊടുത്ത് അഭിനയിക്കുന്നൊരു നടിയാണ് പാര്‍വതി. അതുകൊണ്ടുതന്നെ എല്ലാ സംവിധായകരുടെയും സ്വപ്‌നമാണ് അവരുടെ കൂടെ പ്രവര്‍ത്തിക്കുകയെന്നുള്ളത്.

അതിജീവനത്തിന്റെ കഥയുമായി ഉയരെ; പല്ലവിയായി പാർവതി

കഥാപാത്രത്തെപ്പറ്റി പഠിച്ചഭിനയിക്കുന്ന ഒരു നടിയാണ് പാര്‍വതി. അത് എത്രത്തോളം സഹായകരമായി?

ആസിഡ് ആക്രമണം അതിജീവിച്ചൊരാളുടെ ജീവിതം ദിവസങ്ങള്‍ കൂടും തോറും ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതെല്ലാം പാര്‍വതി ഷെറോസില്‍ അതിജീവിച്ചവരില്‍ നിന്നുമാണ് പഠിച്ചെടുത്തത്. കഥാപാത്രത്തിന്റെ ഓരോ ചലനവും വ്യക്തമായി ചോദിച്ചും നിരീക്ഷിച്ചും മനസിലാക്കുന്നതിനായി, ആസിഡ് ആക്രമണത്തിനു ശേഷമുള്ള പല്ലവിയുടെ ഒരോ കാലഘട്ടത്തിലെ വ്യത്യസ്ത മനോഭാവങ്ങള്‍ പകര്‍ത്തിയെടുത്തു കൂടാതെ ഒരു ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പൈലറ്റിന്റെ എല്ലാ ജോലികളും പഠിച്ചെടുത്തു.

നോട്ട്ബുക്കിന്റെ കാലം മുതലേ പാര്‍വതിയുമായുള്ള സൗഹൃദം കഥയുടെ വ്യത്യസ്ത ത്രഡുകള്‍ ചര്‍ച്ച ചെയ്യുന്നതിനു സഹായകമായി. ഒരു അഭിനേതാവ് എങ്ങനെയാവണമെന്ന് അവരില്‍ നിന്നും പഠിക്കണമെന്നാണ് എന്റെ വിശ്വാസം.

ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് അവരുടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന് അവരുടെ ആത്മവിശ്വാസം എത്രത്തോളം പ്രധാനമാണ്?

ആത്മവിശ്വാസം ഇല്ലാതെയൊന്നും ചെയ്യാന്‍ സാധിക്കില്ല. ആക്രമിക്കപ്പെട്ട ഒരാള്‍ക്ക് ഒരിക്കലും പഴയ മുഖം തിരിച്ചു കിട്ടില്ല. പക്ഷെ അവരുടെ മനസ്സിനെ ശക്തിപ്പെടുത്തുന്നതിലാണ് പ്രാധാന്യം. ആസിഡ് ആക്രമണം കാരണം പൂര്‍ണമായി തകർന്ന മനുഷ്യരുണ്ട്, വീട് വിട്ട് പുറത്തിറങ്ങാന്‍ കഴിയാത്തവരുണ്ട്, എന്നാല്‍ നമ്മള്‍ക്ക് അതിൽ നിന്നും അതിജീവിച്ചവരെ മാത്രമേ അറിയുള്ളു. ആത്മവിശ്വാസം എന്നതിലൂടെ മാത്രമേ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കുകയുള്ളു.

അതിജീവനത്തിന്റെ കഥയുമായി ഉയരെ; പല്ലവിയായി പാർവതി

ഉയരെ തികച്ചും ഒരു പാർവതി ചിത്രമാണ്  ആസിഫ് അലിയെയും ടോവിനോ തോമസിനേയും സിനിമയുടെ ലീഡ് റോളില്‍ എത്തിക്കുക എന്നുള്ളത് എളുപ്പമായിരുന്നോ?

ഒരു സിനിമയെ പൂര്‍ണമായി പരിഗണിക്കുമ്പോള്‍ ആസിഫും ടോവിനോയും ബ്രില്ല്യന്‍റ് ആക്റ്റേഴ്സ് ആണ്. പാർവതിയാണ് കേന്ദ്ര കഥാപാത്രമെങ്കിലും ആസിഫിനും ടോവിനോക്കും അവരുടെ റോളുകള്‍ നല്ലത്പോലെ ചെയ്യാനുണ്ട്.

‘ഉയരെ’ ക്ക് ശേഷം എന്ത്?

രണ്ടു പ്രോജക്ടുകള്‍ ഉണ്ട്, ഒന്ന് സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത് മമ്മുക്ക പ്രധാന കഥാപാത്രമായി വരുന്നത്. അടുത്തത് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം. കാസ്റ്റിങ്ങ് ചര്‍ച്ചകള്‍ നടക്കുകയാണ്.

കടപ്പാട് - ടൈംസ് ഓഫ് ഇന്ത്യ