Top

ദാവൂദ്​ ഇബ്രാഹീമിന്‍റെ കൂട്ടാളി ഡാനിഷ്​ ചിഖ്​ന അറ​സ്​റ്റിൽ

മഹാരാഷ്​ട്രയിലെ ദാവൂദിന്‍റെ മയക്കുമരുന്ന്​ ഫാക്​ടറിയുടെ നടത്തിപ്പുകാരനായിരുന്നു ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍

MediaOne Logo

Web Desk

  • Published:

    2 April 2021 1:43 PM GMT

  • Updated:

    2021-04-02 13:43:20.0

ദാവൂദ്​ ഇബ്രാഹീമിന്‍റെ കൂട്ടാളി ഡാനിഷ്​ ചിഖ്​ന അറ​സ്​റ്റിൽ
X

അധോലോക കുറ്റവാളി ദാവൂദ്​ ഇബ്രാഹീമിന്‍റെ കൂട്ടാളിയായ ഡാനിഷ്​ ചിഖ്​ന രാജസ്​ഥാനിൽ അറ​സ്​റ്റിലായി. നാർകോടിക്​സ്​ കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) രാജസ്​ഥാൻ പൊലീസും വ്യാ​ഴാഴ്​ച രാത്രി സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്​. മഹാരാഷ്​ട്രയിലെ ഡോഗ്രിയിലുള്ള ദാവൂദിന്‍റെ മയക്കുമരുന്ന്​ ഫാക്​ടറിയുടെ നടത്തിപ്പുകാരനായിരുന്നു ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍.

'ഇയാളുടെ വാഹനത്തിൽ നിന്നും മയക്കുമരുന്ന്​ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമടക്കം ആറുകേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്​തിട്ടുണ്ട്​. രണ്ട്​ കേസുകളിൽ വാറണ്ടും നിലനിൽക്കുന്നുണ്ട്​' - എൻ.സി.ബിയും പൊലീസും സംയുക്ത പ്രസ്​താവനയിലൂടെ അറിയിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story