LiveTV

Live

International

ഇന്ത്യന്‍ സന്ദര്‍ശനത്തിനൊരുങ്ങി ചൈനീസ് പ്രസിഡന്‍റ്

ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായാണ് ഷീ ജിന്‍പിങ് ഇന്ത്യയിലേക്ക് എത്തുന്നത്

ഇന്ത്യന്‍ സന്ദര്‍ശനത്തിനൊരുങ്ങി ചൈനീസ് പ്രസിഡന്‍റ്

ഇന്ത്യന്‍ സന്ദര്‍ശനത്തിനൊരുങ്ങി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. ഇന്ത്യ വേദിയാകുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായാണ് ഷീ ജിന്‍പിങ് ഇന്ത്യയിലേക്ക് എത്തുന്നത്.

ഇന്ത്യ ആഥിതേയത്വം വഹിക്കുന്നതിന് ചൈനയില്‍ നിന്നും എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. ഇന്ത്യയുമായി രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മേഖലയില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നും കോവിഡ് തടയാനും സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാനും ബ്രിക്‌സ് ഉച്ചകോടിയിലൂടെ കഴിയുമെന്ന പ്രതീക്ഷയും ചൈനീസ് വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി.

എന്നാല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തെക്കുറിച്ച് ചൈനീസ് പ്രസിഡന്റില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.