LiveTV

Live

International

അഫ്​ഗാനിസ്​താനിൽ കാർ ബോംബ്​ സ്​ഫോടനം

2020ൽ വിവിധ സ്​ഫോടനങ്ങളിൽ മരിച്ചത് 2000ത്തിലധലകം ആളുകൾ

അഫ്​ഗാനിസ്​താനിൽ കാർ ബോംബ്​ സ്​ഫോടനം

അഫ്​ഗാനിസ്​താനിൽ കാർ ബോംബ്​ സ്​ഫോടനത്തിൽ ഒരാൾ മരിച്ചു. 14 പേർക്ക്​ പരിക്കേറ്റു. ഹെൽമണ്ട്​ പ്രവിശ്യയുടെ തലസ്ഥാനമായ ലാഷ്​കർഗ നഗരത്തിലാണ്​ സ്​ഫോടനമുണ്ടായത്​. രാവിലെ 10 മണിയോടെയായിരുന്നു സംഭവം​. സംഘടനകളൊന്നും തന്നെ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അഫ്​ഗാനിസ്​താൻ മനുഷ്യാവകാശ കമീഷന്‍റെ കണക്കനുസരിച്ച്​ 2020ൽ 2000ത്തിലധലകം ആളുകൾ വിവിധ സ്​ഫോടനങ്ങളിൽ മരിച്ചിട്ടുണ്ടെന്നും എന്നാൽ ആരും തന്നെ ഈ സ്​ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നും​ ടോളോ ന്യൂസ്​ റിപ്പോർട്ട്​ ചെയ്യുന്നു.