LiveTV

Live

International

വാലന്റൈൻസ് ദിനത്തിൽ ഒപ്പം വരാൻ വിസമ്മതിച്ചു; മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ 20 കാരൻ അറസ്റ്റിൽ

രണ്ടു കുട്ടികളുടെ മാതാവായ യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്

വാലന്റൈൻസ് ദിനത്തിൽ ഒപ്പം വരാൻ വിസമ്മതിച്ചു; മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ 20 കാരൻ അറസ്റ്റിൽ

വാലന്റൈൻസ് ദിനത്തിൽ യാത്രപോകാൻ വിസമ്മതിച്ച മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ 20 കാരൻ അറസ്റ്റിൽ. യു.എസിലെ അരിസോണയിലാണ് സംഭവം. വാലന്റൈൻസ് ദിനത്തിൽ യുവാവിനൊപ്പം സമയം ചെലവഴിക്കാൻ യുവതി വിസമ്മതിച്ചതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ. രണ്ടു കുട്ടികളുടെ മാതാവാണ് യുവതി. 20കാരനായ ഇസായ് കസ്പാർഡ് ആണ് അറസ്റ്റിലായത്.

മുമ്പും യുവതിയെ ആക്രമിച്ചതിന്റെ പേരിൽ 20കാരൻ അറസ്റ്റിലായിരുന്നു. പൊലീസ് പിന്നീട് ഇയാളെ വിട്ടയച്ചു. ശേഷം യുവതിയുടെ വീട്ടിൽ വീണ്ടും എത്തിയ യുവാവ് വാലന്റൈൻസ് ദിനത്തിൽ പുറത്തുപോകാൻ അഭ്യർഥിക്കുകയായിരുന്നു.

യുവതി വിസമ്മതിച്ചോടെ മർദ്ദിക്കുകയും നിർബന്ധിച്ച് കാറിൽ കയറ്റികൊണ്ടുപോകുകയും ചെയ്തു. തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി യുവാവിനെ പിടികൂടുകയും യുവതിയെ മോചിപ്പിക്കുകയുമായിരുന്നു. യുവാവിനെ പൊലീസ് ജയിലിലേക്ക് മാറ്റി.