LiveTV

Live

International

നാലു വയസ്സുകാരൻ കളിക്കാൻ പോയി; തിരിച്ചുവന്നത് മാൻകുഞ്ഞുമായി!

ഡൊമിനികിന്റെ കൂടെ ഒരു മാൻകുഞ്ഞ്!

നാലു വയസ്സുകാരൻ കളിക്കാൻ പോയി; തിരിച്ചുവന്നത് മാൻകുഞ്ഞുമായി!

കളിക്കാൻ പുറത്തു പോയി കൂട്ടുകാരുമായി വീട്ടിൽ തിരിച്ചെത്തുന്ന നിരവധി കുട്ടികളുണ്ട്. വിർജിനിയയിലെ മസാനട്ടനിൽ താമസിക്കുന്ന ഡൊമിനികും അങ്ങനെ കളിക്കാൻ പുറത്തുപോയതാണ്. എന്നാൽ തിരിച്ചുവന്നപ്പോൾ മാതാവ് സ്‌റ്റെഫാനിയ ബ്രൗൺ ഒന്നു ഞെട്ടി. ഡൊമിനികിന്റെ കൂടെ ഒരു മാൻകുഞ്ഞ്! ഫോക്‌സ് 40 ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഫ്രജിന്റെ വാതിൽ തുറന്ന് സാധനങ്ങൾ എടുക്കുമ്പോഴാണ് സ്‌റ്റെഫാനിയ പുറത്തൊരു ശബ്ദം കേട്ടത്. തിരിഞ്ഞു നോക്കുമ്പോൾ മകനും കുഞ്ഞുമാനും സന്തോഷത്തോടെ വീട്ടിലേക്ക് കയറുന്നു.

നാലു വയസ്സുകാരൻ കളിക്കാൻ പോയി; തിരിച്ചുവന്നത് മാൻകുഞ്ഞുമായി!

'അവനും കുഞ്ഞുമാനും വീട്ടിനുള്ളിലേക്ക് ഏകദേശം കടന്നിരുന്നു. ഞാൻ ആകെ സ്തബ്ധയായി. ഒരു നിമിഷം മരവിച്ചു നിന്നു. എന്തു ചെയ്യണമെന്ന് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല' - അവർ പറഞ്ഞു.

നാലു വയസ്സുകാരൻ കളിക്കാൻ പോയി; തിരിച്ചുവന്നത് മാൻകുഞ്ഞുമായി!

വേഗത്തിൽ സ്റ്റെഫാനിയ ഫോണെടുത്ത് ഇരുവരുടെയും ചിത്രം പകർത്തുകയായിരുന്നു. അത് പിന്നീട് ഇവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ചയിട്ട ഇതുവരെ ഇരുപത്തിയൊമ്പതിനായിരത്തിലേറെ പേരാണ് ഷെയർ ചെയ്തത്.