LiveTV

Live

International

സൗദി- യു.എ.ഇ ആയുധ കരാർ റദ്ദാക്കി; താൽക്കാലിക നടപടിയെന്ന് അമേരിക്ക

യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റാണ് തീരുമാനം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ നടപടി ബാധിച്ചേക്കും

സൗദി- യു.എ.ഇ ആയുധ കരാർ റദ്ദാക്കി; താൽക്കാലിക നടപടിയെന്ന് അമേരിക്ക

സൗദിക്കും യു.എ.ഇക്കും വൻതോതിൽ ആയുധം കൈമാറാൻ അമേരിക്ക ഒപ്പുവെച്ച കരാർ ബൈഡൻ ഭരണകൂടം താത്കാലികമായി റദ്ദാക്കി. യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റാണ് തീരുമാനം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ നടപടി ബാധിച്ചേക്കും.

ചില വിദേശ രാജ്യങ്ങൾക്ക് ആയുധം കൈമാറാൻ മുൻ പ്രസിഡന്‍റ് ട്രംപ് ഒപ്പുവെച്ച കരാർ നടപ്പിലാക്കുന്നത് നിർത്തി വെച്ചതായാണ് യു.എസ് സ്റ്റേറ്റ് വകുപ്പ് വെളിപ്പെടുത്തിയത്. എന്നാൽ സൗദിയും യു.എ.ഇയുമാണ് ഇതിൽ ഉൾപ്പെടുന്നതെന്ന് വാർത്താ ഏജൻസികൾ വ്യക്തമാക്കി. സൗദിയുടെ നേതൃത്വത്തിൽ യെമനിൽ തുടരുന്ന യുദ്ധത്തോട് ശക്തമായ എതിർപ്പ് ഇലക്ഷൻ പ്രചാരണ ഘട്ടത്തിൽ തന്നെ ബൈഡനും ഡെമോക്രാറ്റുകളും വ്യക്തമാക്കിയിരുന്നു. എന്നാൽ കരാർ പൊടുന്നനെ റദ്ദാക്കിയതിന്‍റെ കാരണം വ്യക്തമല്ല. എഫ് 35 യുദ്ധവിമാനങ്ങൾ യു എ ഇക്കും നവീന യുദ്ധോപകരണങ്ങൾ സൗദിക്കും കൈമാറാൻ വൻ തുകയുടെ കരാറിലായിരുന്നു അമേരിക്ക നേരത്തെ ഒപ്പുവെച്ചിരുന്നത്.

പ്രതിപക്ഷ എതിർപ്പ് മറികടന്നാണ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അധികാര ബിൽ പാസാക്കിയത്. എഫ് 35 ജെറ്റുകൾ, ഡ്രോൺ, ആയുധങ്ങൾ തുടങ്ങിയവക്കായി 23 ബില്യൺ ഡോളറിന്‍റെ ഇടപാടാണ് അമേരിക്കയുമായി യു.എ.ഇ നടത്തിയത്. ഇസ്രയേലുമായുള്ള സമാധാന കരാറിന്‍റെ പശ്ചാത്തലത്തിലും ഇറാൻ ഭീഷണിയെ ചെറുക്കുന്നതിനും ആയുധ കൈമാറ്റം അനിവാര്യമാണെന്നായിരുന്നു മുൻപ്രസിഡൻറ് ട്രംപിന്‍റെ നിലപാട്.