LiveTV

Live

International

''ഏറ്റവും മോശം പ്രസിഡന്റ്''; ട്രംപിനെ ഇകഴ്ത്തി ആകാശത്ത് ബാനറുകൾ

സ്കൈ ബാനറുകളുമായി പറന്ന വിമാനങ്ങൾക്ക് പിറകിൽ ആരാണ് എന്നതിനെ കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.

''ഏറ്റവും മോശം പ്രസിഡന്റ്''; ട്രംപിനെ ഇകഴ്ത്തി ആകാശത്ത് ബാനറുകൾ

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇകഴ്ത്തി ഫ്ലോറിഡയിലെ മാർ-എ-ലാഗോ ഗോൾഫ് റിസോർട്ടിന് മുകളിൽ സ്കൈ ബാനറുകൾ പ്രത്യക്ഷപ്പെട്ടു. "അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡന്റ്", "ട്രംപ് , നിങ്ങളൊരു തോൽവിയാണ്. മോസ്കോയിലേക്ക് മടങ്ങിപ്പോകൂ" തുടങ്ങിയ വാചകങ്ങളോടെയാണ് കഴിഞ്ഞ ദിവസം ആകാശത്ത് ബാനറുകൾ പ്രത്യക്ഷപ്പെട്ടത്.

അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്നതിന് മുമ്പേ തന്നെ, വിശ്രമത്തിനായി ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിലെ പാം ബീച്ചിനു സമീപത്തെ ദ്വീപിലേക്ക് പോവുകയായിരുന്നു. എന്നാൽ, മാർ-എ-ലാഗോ റിസോർട്ടിൽ ഉള്ള ട്രംപ് ആകാശത്ത് പ്രത്യക്ഷപ്പെട്ട ബാനറുകൾ കണ്ടിട്ടുണ്ടോ എന്നതുസംബന്ധിച്ച വാർത്തകളൊന്നും പുറത്തുവന്നിട്ടില്ല.

സ്കൈ ബാനറുകളുമായി പറന്ന വിമാനങ്ങൾക്ക് പിറകിൽ ആരാണ് എന്നതിനെ കുറിച്ചും ഇതുവരെ വ്യക്തത വന്നിട്ടില്ല. ട്രംപിന് മാർ-എ-ലാഗോയിലേക്ക് ഹൃദ്യമായ സ്വാഗതം എന്ന തലക്കെട്ടോടെ സ്കൈ ബാനറുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.