ദേശീയ ഗാര്‍ഡിന് ചോക്ലേറ്റ് നല്‍കിയും നന്ദി പറഞ്ഞും യുഎസ് പ്രഥമ വനിത ജില് ബൈഡന്
പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കുടുംബത്തെ സംരക്ഷിച്ച ദേശീയഗാര്ഡിന് നന്ദി പറഞ്ഞ് യു.എസ് പ്രഥമ വനിത ജില് ബൈഡന്.

പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കുടുംബത്തെ സംരക്ഷിച്ച ദേശീയഗാര്ഡിന് നന്ദി പറഞ്ഞ് യു.എസ് പ്രഥമ വനിത ജില് ബൈഡന്. ക്യാപിറ്റോളില്‍ നിലയുറപ്പിച്ച ദേശീയഗാര്ഡിന് ചോക്ലേറ്റ് ചിപ്പ് കുക്കികള്‍ സമ്മാനിച്ചാണ് ജില് ബൈഡന് കുടുംബത്തിന്റെ സ്നേഹം പ്രകടിപ്പിച്ചത്. പ്രസിഡന്റ് ബൈഡനും മുഴുവന്‍ ബൈഡന് കുടുംബത്തിനു വേണ്ടിയും നന്ദി പറയുന്നുവെന്നും ജില് ബൈഡന് പറഞ്ഞു.
വൈറ്റ് ഹൗസ് നിങ്ങള്‍ക്കുവേണ്ടി ചോക്ലേറ്റ് ചിപ്പ് കുക്കികള്‍ ഉണ്ടാക്കി, അവ സ്വയം ഉണ്ടാക്കിയതാണെന്ന് തമാശരൂപേണെ പങ്കുവെക്കുകയും ചെയ്തു. കാപ്പിറ്റോളിൽ നടന്ന കലാപത്തിന്റെ പശ്ചാതലത്തില്‍ 25,000ത്തോളം കാവൽക്കാരെ വിന്യസിച്ചിരുന്നു. വിപുലമായ സുരക്ഷാ മുന്‍കരുതലുകളാണ് സേനാ അംഗങ്ങള്‍ സ്വീകരിച്ചിരുന്നത്. അതിനാല്‍ തന്നെ അനിഷ്ട സംഭവങ്ങളൊന്നും നടന്നില്ല. തന്റെ മകന് ബ്യൂ, ഡെലവെയര്‍ ആര്‍മി നാഷണല്‍ ഗാര്‍ഡ് അംഗമായിരുന്നുവെന്ന് ജില് ബൈഡന് സംഘത്തോട് പറഞ്ഞു. 2008-09ല്‍ ഇറാഖില്‍ ഒരു വര്‍ഷം സേവനം ചെയ്ത ബ്യൂ, 2015ല്‍ 46ാം വയസ്സില്‍ മസ്തിഷ്ക അര്‍ബുദം ബാധിച്ചാണ് മരിച്ചതെന്നും വ്യക്തമാക്കി.
പ്രഥമ വനിതയായതിന് ശേഷം ജില് ബൈഡന്റെ അപ്രഖ്യാപി സന്ദര്‍ശനമായിരുന്നു ഇത്. അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡൻ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റത്. ജനാധിപത്യത്തിന്റെ വിജയമാണിതെന്ന് പറഞ്ഞ ബൈഡൻ അമേരിക്കക്ക് പുതിയ ലോകം സാധ്യമാക്കാന്‍ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. കനത്ത സുരക്ഷയിലായിരുന്നു ലോകം മുഴുവൻ ഉറ്റുനോക്കിയ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്.