LiveTV

Live

International

മെലാനിയ വിമാനം കയറിയത് ഒരു വസ്ത്രത്തില്‍, ഇറങ്ങിയത് മറ്റൊരു വേഷത്തില്‍; വില 2.70 ലക്ഷം രൂപ

ഫ്‌ളോറിഡയില്‍ എത്തുമ്പോള്‍ ലോങ് പ്രിന്റഡ് സില്‍ക്ക് ഡ്രസായിരുന്നു അവരുടെ വേഷം

മെലാനിയ വിമാനം കയറിയത് ഒരു വസ്ത്രത്തില്‍, ഇറങ്ങിയത് മറ്റൊരു വേഷത്തില്‍; വില 2.70 ലക്ഷം രൂപ

വാഷിങ്ടണ്‍: പ്രസിഡണ്ട് ജോ ബൈഡന്റെ അധികാരാരോഹണ ചടങ്ങിന് കാത്തുനില്‍ക്കാതെ മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയും വൈറ്റ് ഹൗസ് വിട്ടത് ഏറെ ചര്‍ച്ചയായിരുന്നു. ജനുവരി 21ന് ചടങ്ങുകള്‍ ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പാണ് ഔദ്യോഗിക വിമാനത്തില്‍ ഇരുവരും ഫ്‌ളോറിഡയിലേക്ക് തിരിച്ചത്.

പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്ന വേളയില്‍ മെലാനിയ ധരിച്ച വസ്ത്രം യുഎസ് മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. വാഷിങ്ടണില്‍ നിന്ന് പുറപ്പെടുമ്പോള്‍ ധരിച്ച സ്യൂട്ടായിരുന്നില്ല അവര്‍ ആ സമയത്ത് ധരിച്ചിരുന്നത്. ഫ്‌ളോറിഡയില്‍ എത്തുമ്പോള്‍ ലോങ് പ്രിന്റഡ് സില്‍ക്ക് ഡ്രസായിരുന്നു അവരുടെ വേഷം.

വൈറ്റ് ഹൗസില്‍ നിന്ന് പുറപ്പെടുന്ന ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയും
വൈറ്റ് ഹൗസില്‍ നിന്ന് പുറപ്പെടുന്ന ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയയും

ലക്ഷ്വറി ഫാഷന്‍ സ്ഥാപനമായ ഗൂച്ചിയുടെ ഈ പട്ടുടുപ്പിന്റെ വില 3,700 യുഎസ് ഡോളറാണ്. ഏകദേശം 2,70,375 രൂപ. കാലില്‍ ധരിച്ച റോജര്‍ വിവിയര്‍ ചെരുപ്പിന് വില 625 ഡോളറും, 45,670 ഇന്ത്യന്‍ രൂപ.

വൈറ്റ് ഹൗസില്‍ നിന്ന് പോകുന്ന വേളയില്‍ കറുത്ത പെന്‍സില്‍ സ്‌കര്‍ട്ടാണ് മെലാനിയ ധരിച്ചിരുന്നത്. കാലില്‍ ക്രിസ്റ്റിയന്‍ ലുബോട്ടിന്‍ ഹൈ ഹീല്‍ഡ് ചെരുപ്പും കൈയില്‍ ബിര്‍കിന്‍ ബാഗും.

ഫ്‌ളോറിഡയില്‍ വിമാനമിറങ്ങുന്ന ട്രംപും ഭാര്യയും
ഫ്‌ളോറിഡയില്‍ വിമാനമിറങ്ങുന്ന ട്രംപും ഭാര്യയും

ഫ്‌ളോറിഡ പാം ബീച്ചിലെ മാറ ലാഗോ റിസോര്‍ട്ടിലാണ് നിലവില്‍ ട്രംപും മെലാനിയയുമുള്ളത്. പോകുന്ന വഴിയില്‍ അനുയായികളുടെ അഭിവാദ്യങ്ങള്‍ സ്വീകരിച്ചാണ് ട്രംപ് റിസോര്‍ട്ടിലെത്തിയത്.