ജോ ബൈഡന്റെ സ്ഥാനാരോഹണം: അമേരിക്കയിൽ ആയുധ പരസ്യങ്ങൾ വിലക്കി ഫേസ്ബുക്
യഥാർഥ വിവരങ്ങൾ മാത്രമേ ഫേസ്ബുക്കിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുള്ളൂവെന്നു ഉറപ്പാക്കാനുള്ള ശ്രമങ്ങളിലുമാണ് കമ്പനി.
അമേരിക്കയിൽ പുതിയ രാഷ്ട്രപതിയായി ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ചടങ്ങ് ബുധനാഴ്ച നടക്കാനിരിക്കെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി അമേരിക്ക. ലോക്ക്ഡൗണിനു സമാനമായ അവസ്ഥയിലാണ് അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി. ഇരുപത്തിഅയ്യായിരത്തോളം സുരക്ഷാ ജീവനക്കാരെയാണ് വാഷിങ്ങ്ടണിൽ മാത്രം നിയോഗിച്ചത്. സ്ഥാനാരോഹണ ചടങ്ങുമായി ബന്ധപ്പെട്ടു അമേരിക്കയിൽ മുഴുവൻ ആയുധ പരസ്യങ്ങൾ ഫേസ്ബുക് വിലക്കി. കാപിറ്റോൾ ബിൽഡിങ്ങിൽ ട്രംപ്അനുകൂലികൾ ആഴ്ചകൾക്ക് മുൻപ് നടത്തിയ അക്രമത്തെ തുടർന്ന് മുൻകരുതൽ നടപടിയായിട്ടാണ് ഈ നീക്കം.
ആയുധ ഉപകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ ജനുവരി 22 വരെ മുൻകരുതലെന്നോണം ഞങ്ങൾ വിലക്കുകയാണ്.ഫേസ്ബുക്
" ആയുധ ഉപകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ ജനുവരി 22 വരെ മുൻകരുതലെന്നോണം ഞങ്ങൾ വിലക്കുകയാണ്. " ഫേസ്ബുക് പ്രസ്താവനയിൽ പറഞ്ഞു.
ഇതിനു പുറമെ രാഷ്ട്രീയ പരസ്യങ്ങൾ വിലക്കിയ നടപടി തുടരുകയും ചെയ്യുമെന്ന് കമ്പനി പറയുന്നു. യഥാർഥ വിവരങ്ങൾ മാത്രമേ ഫേസ്ബുക്കിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുള്ളൂവെന്നു ഉറപ്പാക്കാനുള്ള ശ്രമങ്ങളിലുമാണ് കമ്പനി.