യു.എസ് നാഷണല്‍ ഇക്കണോമിക് കൗണ്‍സിലിന്റെ ഡെപ്യൂട്ടി ഡയറക്ടറായി സമീറ ഫസീലിയെ നിയമിച്ച് ജോ ബൈഡന്
കശ്മീരില്‍ ജനിച്ച ഡോക്ടര്‍ ദമ്പതികളായ മുഹമ്മദ് യൂസുഫ് ഫസീലി, റാഫിക ഫസീലി എന്നിവരുടെ മകളാണ് സമീറ

യു.എസ് നാഷണല്‍ ഇക്കണോമിക് കൗണ്‍സിലിന്റെ (എന്‍ഇസി) ഡെപ്യൂട്ടി ഡയറക്ടറായി സമീറ ഫസീലിയെ നിയമിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്. വൈറ്റ്ഹൗസ് ആസ്ഥാനമായുള്ള ദേശീയ സാമ്പത്തിക കൗൺസിലിനാണ് ഭരണകൂടത്തിന്റെ സാമ്പത്തിക നയ രൂപവത്കരണ ചുമതല. യു.എസ് പ്രസിഡന്റിന് സാമ്പത്തിക ഉപദേശം നൽകുന്നതും കൗൺസിലാണ്.
കശ്മീരില്‍ ജനിച്ച ഡോക്ടര്‍ ദമ്പതികളായ മുഹമ്മദ് യൂസുഫ് ഫസീലി, റാഫിക ഫസീലി എന്നിവരുടെ മകളായ സമീറ യേല്‍ ലോ സ്കൂളിന്റെ കമ്മ്യൂണിറ്റി ആന്റ് ഇക്കണോമിക് ഡെവലപ്മെന്റ് ക്ലിനിക്കില്‍ ക്ലിനിക്കല്‍ ലക്ചററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
ബൈഡൻ- ഹാരിസ് കൂട്ടുകെട്ടിന്റെ എക്കണോമിക് ഏജൻസി മേധാവിയാണ് നിലവിൽ ഫാസിലി. നേരത്തെ, അറ്റ്ലാന്റ ഫെഡറൽ റിസർവ് ബാങ്കിലും ഇവർ മുതിർന്ന ഉദ്യോഗസ്ഥയായിരുന്നു.
ഒബാമ ഭരണകാലത്ത് എന്‍.ഇ.സിയിലും വൈറ്റ് ഹൗസിലെ ട്രഷറി ഡിപ്പാര്‍ട്ട്മെന്റിലും സീനിയര്‍ അഡൈ്വസറായി ഫസീലി സേവനമനുഷ്ഠിച്ചു. അവര്‍ പിന്നീട് ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് അറ്റ്ലാന്റയുടെ കമ്മ്യൂണിറ്റിയുടെയും സാമ്പത്തിക വികസനത്തിന്റെയും ഡയറക്ടറായി പ്രവര്‍ത്തിച്ചു.
ജനുവരി 20 ന് ബൈഡന് ഔദ്യോഗികമായി ചുമതലയേറ്റുകഴിഞ്ഞാല്‍, യുഎസിന്റെ കോവിഡിന് ശേഷമുള്ള സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുന്ന മുന്‍നിര ടീമിന്റെ ഭാഗമായി ഫസീലി പങ്കെടുക്കും. യുഎസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉല്‍പ്പാദനം, പുതുമ, ആഭ്യന്തര മത്സരം തുടങ്ങിയ മേഖലകളിലായിരിക്കും അവരുടെ പ്രധാന ശ്രദ്ധ പതിയുക.
യേൽ ലോ സ്കൂൾ, ഹാർവാർഡ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഫാസിലി ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം ജോർജിയയിലാണ് താമസം.