തിരിച്ചടിയായി സ്വകാര്യതാ നയ പരിഷ്കാരങ്ങൾ; സിഗ്നലിനെ പേടിച്ച് വാട്ട്സ്ആപ്പ്
'വാട്സ്ആപ്പ് ഉപേക്ഷിക്കുക, സിഗ്നലിലേക്ക് മാറുക' എന്ന നിലപാടാണ് വാട്സ്ആപ്പ് സ്വകാര്യതാ നയം പുതുക്കിയ ശേഷം പല ഉപഭോക്താക്കളും സ്വീകരിച്ചത്

ആഗോളതലത്തില്‍ 200 കോടി ഉപയോക്താക്കളുള്ള വാട്ട്സ്ആപ്പിന് വെല്ലുവിളിയായി സിഗ്നല്‍. പുതുക്കിയ പ്രൈവസി പോളിസിയാണ് നിലവില്‍ ഏറ്റവും പ്രചാരമുള്ള സന്ദേശ ആപ്പായ വാട്ട്സ്ആപ്പിന് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ലോകമെമ്പാടും സിഗ്നല്‍ ആപ്പ് വ്യാപകമായി ഡൗണ്‍ലോഡ് ചെയ്യുന്നുണ്ട്.
ഫോൺ നമ്പർ, സ്ഥലം, മൊബൈൽ നെറ്റ്വർക്, അംഗമായ ഗ്രൂപ്പുകൾ, ആശയവിനിമയം നടത്തുന്ന ബിസിനസ് അക്കൗണ്ടുകൾ, വാട്സ്ആപ് വഴി തുറക്കുന്ന വെബ്സൈറ്റുകൾ തുടങ്ങിയ വിവരങ്ങൾ ഫേസ്ബുക്കുമായും ഇൻസ്റ്റഗ്രാം പോലുള്ള സഹകമ്പനികളുമായും മറ്റ് ഇൻറർനെറ്റ് കമ്പനികളുമായും പങ്കുവെക്കുമെന്നാണ് പുതിയ സ്വകാര്യത നയത്തിൽ (പ്രൈവസി പോളിസി) പറയുന്നത്. വാട്സ്ആപ്പിലൂടെയുള്ള പണമിടപാടിന്റും അനുബന്ധ വിവരങ്ങളും കൈമാറും.
വാട്സ്ആപ്പിന്റെ സ്വകാര്യതാ നയ പരിഷ്കാരങ്ങൾ ഗുണമായത് 'സിഗ്നലി'നാണ്. ഇന്ത്യയിലെ ആപ്പിളിെൻറ ആപ്പ് സ്റ്റോറിലെ 'ഫ്രീആപ് ലിസ്റ്റിൽ' ആദ്യമായി സിഗ്നൽ ഒന്നാമതായി. അതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന വാട്സ്ആപ്പിനെ പിന്നിലാക്കി. റഷ്യൻ സന്ദേശ ആപ്പായ ടെലിഗ്രാമിനും പുതിയ നീക്കം ഗുണകരമായി.

“വാട്സ്ആപ്പ് ഉപേക്ഷിക്കുക, സിഗ്നലിലേക്ക് മാറുക,” (Ditch WhatsApp, switch to Signal) എന്ന വഴിയാണ് വാട്സ്ആപ്പ് സ്വകാര്യതാ നയം പുതുക്കിയ ശേഷം പലരും സ്വീകരിച്ചത്. കൂടുതൽ ആളുകളുടെ കുത്തൊഴുക്ക് വന്നതോടെ സിഗ്നലിന്റെ സെർവറുകൾക്ക് അത് കൈകാര്യം ചെയ്യാൻ കഴിയാത്ത അവസ്ഥയും വന്നു. ഇത് കാരണം ഒടിപി നമ്പറുകൾ ലഭിക്കുന്നതിനടക്കം കാലതാമസമുണ്ടായി. ഈ പ്രശ്നം പരിഹരിച്ചതായാണ് വിവരം. ടെസ്ല സി.ഇ.ഒ എലോൺ മസ്ക് ‘സിഗ്നൽ ഉപയോഗിക്കുക’ എന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതും സിഗ്നൽ ആപ്പ് ചർച്ചയാവാൻ കാരണമായി.
സിഗ്നല്‍ എങ്ങിനെ ഉപയോഗിക്കാം?
‘സ്വകാര്യതയോട് ഹലോ പറയുക’ എന്നതാണ് സിഗ്നലിന്റെ ടാഗ്ലൈൻ. കൂടാതെ സേവനം വാട്ട്സ്ആപ്പ് പോലെ തന്നെ എൻഡു എൻഡ് എൻക്രിപ്റ്റ് ചെയ്യുന്നു. വാസ്തവത്തിൽ, വാട്ട്സ്ആപ്പ് അതിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സവിശേഷതയ്ക്കായി സിഗ്നൽ പ്രോട്ടോക്കോൾ ഉപയോഗിക്കുന്നുമുണ്ട്.
ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് എന്നിവയില്‍ ഈ അപ്ലിക്കേഷന്‍ ലഭ്യമാണ്. സിഗ്നല്‍ പ്രൈവറ്റ് മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഐപാഡിലും ലഭ്യമാണ്. കൂടാതെ ഉപയോക്താക്കള്‍ക്ക് വിന്‍ഡോസ്, ലിനക്സ്, മാക് എന്നിവയില്‍ സിഗ്നല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയും.

സിഗ്നലിന്റെ മുതലാളി?
സിഗ്നല്‍ ഫൗണ്ടേഷനും നോൺ പ്രോഫിറ്റ് കമ്പനിയായ സിഗ്നൽ മെസഞ്ചർ എൽഎൽസിയും ചേർന്നാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. അമേരിക്കൻ ക്രിപ്റ്റോഗ്രാഫറും നിലവിൽ സിഗ്നൽ മെസഞ്ചറിന്റെ സി.ഇ.ഒയുമായ മോക്സി മാർലിൻസ്പൈക്ക് ആണ് ആപ്ലിക്കേഷൻ സൃഷ്ടിച്ചത്.
അമേരിക്കക്കാരൻ മോക്സി മാര്ളിന്സ്പൈക്കാണ് സിഗ്നലിന്റെ ഇപ്പോഴത്തെ മേധാവി. എൻക്രിപ്റ്റഡ് വോയ്സ് കോളിങ് ആപായ റെഡ്ഫോൺ, എൻക്രിപ്റ്റഡ് ടെക്സ്റ്റ് പ്രോഗ്രാമായ ടെക്സ്റ്റ് സെക്വർ എന്നിവയാണ് സിഗ്നലിന്റെ മുൻതലമുറക്കാർ. 2014 ജൂലൈയിൽ റെഡ്ഫോൺ, ടെക്സ്റ്റ് സെക്വർ എന്നിവ ചേർന്ന് സിഗ്നലായി.
2016 ല്‍ എന്‍ക്രിപ്റ്റ് ചെയ്ത മെസേജുകള്‍ അയക്കുന്നതിന് പ്രോട്ടോക്കോള്‍ സമന്വയിപ്പിക്കുന്നതിന് മോക്സി മാര്‍ലിന്‍സ്പൈക്കിന്റെ ഓപ്പണ്‍ വിസ്പര്‍ സിസ്റ്റങ്ങളുമായി വാട്ട്സ്ആപ്പ് സഹകരിച്ചിരുന്നു. എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയങ്ങളില്‍ മുന്തിയ നിലവാരമായി പരക്കെ കണക്കാക്കപ്പെടുന്ന മൈക്രോസോഫ്റ്റും ഗൂഗിളും ഈ പ്രോട്ടോക്കോള്‍ ഉപയോഗിച്ചു.