ആ വിമാനം കടലില്‍ തകര്‍ന്നു വീണു; എല്ലാവരും മരിച്ചതായി സ്ഥിരീകരണം
പത്തിലേറെ കപ്പലുകള്‍ അപകട സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്

ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ കാണാതായ വിമാനം കടലില്‍ തകര്‍ന്നു വീണതായി സ്ഥിരീകരിച്ചു. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം 12 കിലോമീറ്റര്‍ അകലെ ലാകി ഐലന്റിനടുത്താണ് വിമാനം തകര്‍ന്നതെന്ന് മന്ത്രി ബുദി കാര്യ പറഞ്ഞു. വിമാനത്തിലുണ്ടാരുന്ന 62 പേരും മരിച്ചു.
ലാകി ഐലന്റ് ഉള്‍പ്പെടുന്ന തൗസന്‍ഡ് ഐലന്‍ഡിലേക്ക് രക്ഷാസംഘത്തെ അയച്ചതായും മന്ത്രി വ്യക്തമാക്കി. പത്തിലേറെ കപ്പലുകള്‍ അപകട സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
മരിച്ച എല്ലാവരും ഇന്തൊനേഷ്യക്കാരാണ്. യാത്രക്കാരില്‍ ഏഴു കുട്ടികളും മൂന്ന് ശിശുക്കളുമുണ്ട്. വിമാനം തകര്‍ന്നതിന്റെ കാരണം വ്യക്തമായിട്ടില്ല.