ജക്കാർത്തയിൽ കാണാതായ ശ്രീവിജയ എയർലൈൻസ് വിമാനം തകർന്നെന്ന് സംശയം
ബോണിയോ ദ്വീപിലേക്കുള്ള ശ്രീവിജിയ എയര്‍ഫ്ളൈറ്റ് വിമാനമാണ് കാണാതായത്

62 പേരുമായി പറന്നുയര്‍ന്നതിനു പിന്നാലെ കാണാതായ ഇന്‍ഡൊനീഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണതായി സംശയം. ഈ വിമാനത്തിന്റേത് എന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കടലില്‍നിന്ന് ലഭിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
ജക്കാർത്തയിൽ നിന്ന് വെസ്റ്റ് കലിമന്തൻ പ്രവിശ്യയിലെ പോൻറ്റിയാനാക്കിലേക്ക് പറക്കുന്നതിനിടെയാണ് ബോയിംഗ് ബി737-500 മോഡൽ വിമാനം കാണാതായത്. ശനിയാഴ്ച ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന് നാല് മിനിറ്റ് പിന്നിടവേ വിമാനം അപ്രത്യക്ഷമാകുകയായിരുന്നു.
വിമാനത്തില്‍ 62 പേരുള്ളതായാണ് വിവരം.പതിനായിരത്തിലേറെ അടി ഉയരത്തിൽ നിന്നാണ് വിമാനം കാണാതായതയെന്ന് ഫ്ലൈറ്റ്റഡാർ 24 ട്വിറ്റ് ചെയ്തു.
updating...