LiveTV

Live

International

കാപിറ്റോള്‍ ആക്രമണത്തില്‍ ഇന്ത്യന്‍ പതാകയുമായി പോയത് മലയാളി!

എറണാകുളം സ്വദേശി വിന്‍സന്റ് പാലത്തിങ്കല്‍ എന്നയാളുടെ കൈയിലായിരുന്നു ആ പതാകയുണ്ടായിരുന്നത്

കാപിറ്റോള്‍ ആക്രമണത്തില്‍ ഇന്ത്യന്‍ പതാകയുമായി പോയത് മലയാളി!

വാഷിങ്ടണ്‍: ട്രംപ് അനുയായികള്‍ യുഎസ് പാര്‍ലമെന്റായ കാപിറ്റോള്‍ ഹില്ലിലേക്ക് ഇരച്ചുകയറിയ സംഭവത്തില്‍ ഒരാളുടെ കൈയില്‍ ഇന്ത്യന്‍ ദേശീയ പതാക കണ്ടത് നടുക്കമുണ്ടാക്കിയിരുന്നു. മറ്റാരുമല്ല, ഒരു മലയാളിയുടെ കൈയിലായിരുന്നു ആ ദേശീയ പതാക! എറണാകുളം സ്വദേശി വിന്‍സന്റ് സേവ്യര്‍ പാലത്തിങ്കല്‍ എന്നയാളുടെ കൈയിലായിരുന്നു ആ പതാകയുണ്ടായിരുന്നത്.

വ്‌ളോഗര്‍ വിനോദ് നാരായണന്‍ അടക്കമുള്ളവര്‍ ഇയാള്‍ക്കെതിരെ രംഗത്തു വന്നു. തോന്നുന്ന പോലെ ഉപയോഗിക്കാനുള്ളതാണോ ദേശീയ പതാക എന്ന് അദ്ദേഹം ചോദിച്ചു. അത് എല്ലാ മലയാളികള്‍ക്കും നാണക്കേടുണ്ടാക്കി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാപിറ്റോള്‍ ആക്രമണത്തില്‍ ഇന്ത്യന്‍ പതാകയുമായി പോയത് മലയാളി!

മറ്റൊരു രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള സമരത്തില്‍ ദേശീയ പതാക കണ്ടത് ഇന്ത്യയില്‍ നടുക്കമുണ്ടാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, ബിജെപി നേതാവ് വരുണ്‍ ഗാന്ധി, ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവര്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇന്ത്യയ്ക്കാര്‍ മാത്രമല്ല, വിയറ്റ്‌നാമികള്‍, കൊറിയക്കര്‍ തുടങ്ങിയ നിരവധി പേര്‍ അവരുടെ ദേശീയ പതാകയുമായി സമരത്തില്‍ പങ്കെടുത്തിരുന്നു എന്ന് സേവ്യര്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ വന്‍കൃത്രിമം നടന്നു എന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. പ്രതിഷേധം സമാധാന പരമായിരുന്നു. അവരെല്ലാം ട്രംപിന് പിന്തുണയുമായി റാലിയില്‍ അണി നിരന്നിരുന്നു.
വിന്‍സന്റ് സേവ്യര്‍

അതിനിടെ, തലസ്ഥാനത്തെ ട്രംപ് അനുകൂലികളുടെ അക്രമത്തിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന് ഫേസ്ബുക്ക് 'അനിശ്ചിതകാല' വിലക്കേര്‍പ്പെടുത്തി. കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 24 മണിക്കൂര്‍ നേരത്തേക്കാണ് നേരത്തെ വിലക്കുണ്ടായിരുന്നത്. ഇത് നീട്ടാന്‍ തീരുമാനിച്ചു എന്നാണ് സക്കര്‍ബര്‍ഗ് അറിയിച്ചത്.

കാപിറ്റോള്‍ ആക്രമണത്തില്‍ ഇന്ത്യന്‍ പതാകയുമായി പോയത് മലയാളി!

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തു എന്നാണ് ഫേസ്ബുക്ക് പറയുന്നത്. ട്രംപിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും വിലക്ക് തുടരും എന്നാണ് ഫേസ്ബുക്ക് പറയുന്നത്.