LiveTV

Live

International

ഇ​സ്ര​യേ​ലി​ന്‍റെ കെ​ണി​യി​ൽ വീ​ണ് യു​ദ്ധ​ത്തി​നിറങ്ങരുതെന്ന് അ​മേ​രി​ക്ക​യോ​ട് ഇ​റാ​ൻ

ഇ​റാഖി​ലെ അ​മേ​രി​ക്ക​ൻ ട്രൂ​പ്പു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന​ത് ഇ​സ്ര​യേ​ലാ​ണെ​ന്നും ഇ​റാ​ൻ കു​റ്റ​പ്പെ​ടു​ത്തി

ഇ​സ്ര​യേ​ലി​ന്‍റെ കെ​ണി​യി​ൽ വീ​ണ് യു​ദ്ധ​ത്തി​നിറങ്ങരുതെന്ന് അ​മേ​രി​ക്ക​യോ​ട് ഇ​റാ​ൻ

ഇ​സ്ര​യേ​ലി​ന്‍റെ കെ​ണ​ഇ​യി​ൽ വീ​ണ് യു​ദ്ധ​ത്തി​നു ത​യാ​റെ​ടു​ക്ക​രു​തെ​ന്ന് അ​മേ​രി​ക്ക​യ്ക്ക് ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​റാ​ൻ ക​മാ​ൻ​ഡ​ർ ആ​യി​രു​ന്ന ഖാ​സിം സു​ലൈ​മാ​നി വ​ധി​ക്ക​പ്പെ​ട്ട​തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ ഇ​റാ​നി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജവാദ് ശരീഫാണ് ഈ ​മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ഇ​റാഖി​ലെ അ​മേ​രി​ക്ക​ൻ ട്രൂ​പ്പു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ന്ന​ത് ഇ​സ്ര​യേ​ലാ​ണെ​ന്നും ഇ​റാ​ൻ കു​റ്റ​പ്പെ​ടു​ത്തി. ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യോ​ട് അമേരിക്ക ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ഇറാഖിലെ തങ്ങളുടെ സൈന്യത്തിനും സംവിധാനങ്ങൾക്കും നേരെ നിരന്തരമുണ്ടാകുന്ന റോക്കറ്റ് ആക്രമണങ്ങൾ നടത്തുന്നത് ഇറാൻ പിന്തുണയുള്ള തീവ്രവാദ സംഘങ്ങളാണെന്ന് നേരത്തെ അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു.

ഇ​സ്ര​യേ​ലി​ന്‍റെ കെ​ണി​യി​ൽ വീ​ണ് യു​ദ്ധ​ത്തി​നിറങ്ങരുതെന്ന് അ​മേ​രി​ക്ക​യോ​ട് ഇ​റാ​ൻ

അമേരിക്ക കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് തവണയാണ് ബി-52 ബോംബർ ​ഗൾഫിലൂടെ പറത്തിയത്. ഖാസിം സുലൈമാനിയെ യു.എസ് വധിച്ചതിന്റെ വാർഷികത്തിൽ ഇറാനിൽ നിന്നും പ്രതികരണങ്ങള്‍ ഉണ്ടാകുമെന്ന് അമേരിക്ക ഭയപ്പെടുന്നു.
ഖാസിം സുലൈമാനിയുടെ വധത്തില്‍ ട്രംപിനെതിരെ ഇറാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യു.എസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും കേസുമായി മുന്നോട്ട് പോകുമെന്നും നേരത്തെ തന്നെ ഇറാന്‍ പറഞ്ഞിരുന്നു.