പുതുവര്‍ഷത്തെ വരവേറ്റ് ന്യൂസിലാന്റും ആസ്ട്രേലിയയും
ദക്ഷിണ പസഫിക് ദ്വീപ് രാജ്യമായ സമോവയിലാണ് ആദ്യം പുതുവര്‍ഷമെത്തിയത്

2021ന് വര്‍ണാഭമായ സ്വാഗതമോതി ന്യൂസിലാന്റും ആസ്ട്രേലിയയും. ഓക്ക്ലാന്റിലും സിഡ്നിയിലും കരിമരുന്ന് പ്രയോഗത്തോടെയും ലൈറ്റ് ഷോയോടെയുമാണ് പുതുവര്‍ഷത്തിന് സ്വാഗതമോതിയത്. ദക്ഷിണ പസഫിക് ദ്വീപ് രാജ്യമായ സമോവയിലാണ് ആദ്യം പുതുവര്‍ഷമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസിലാന്റിലും ആസ്ട്രേലിയയിലും പുതുവര്‍ഷ പുലരി പിറന്നു. ഓക്ക്ലാന്റ് ഹാര്‍ബര്‍ ബ്രിജിലെ സ്കൈ ടവറില്‍ കൗണ്ട് ഡൗണോടുകൂടിയാണ് 2020ന് വിടനല്‍കിയത്. ന്യൂസിലാന്റില്‍ കോവിഡ് ഭീഷണിയില്ലാത്തതിനാല്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.