LiveTV

Live

International

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കോവിഡ്

മാക്രോൺ ഒരാഴ്ചത്തേക്ക് നിരീക്ഷണത്തിൽ പ്രവേശിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കോവിഡ്

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്. മാക്രോൺ ഒരാഴ്ചത്തേക്ക് നിരീക്ഷണത്തിൽ പ്രവേശിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയാണെങ്കിലും കോവിഡ് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തന്നെ പ്രസിഡന്റ് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമെന്നാണ് ഓഫീസ് പ്രസ്താവനയിൽ പറയുന്നത്.

കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച അഞ്ചാമത്തെ രാജ്യമാണ് ഫ്രാൻസ്. ഡിസംബർ പതിനേഴ് വരെ 24 ലക്ഷത്തിലധികം കോവിഡ് കേസുകൾ രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 59,300 മരണങ്ങളാണ് ഇതുവരെ ഫ്രാൻസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.