LiveTV

Live

International

ട്രംപ് പടിയിറങ്ങുന്നതിൽ സന്തോഷമുണ്ടെന്ന് ഇറാൻ പ്രസിഡന്റ് റൂഹാനി

ബുധനാഴ്ച നടന്ന ഇറാൻ മന്ത്രിസഭയുടെ യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെ അതിരൂക്ഷ ഭാഷയിലാണ് ഇറാൻ പ്രസിഡന്റ് ട്രംപിനെ നേരിട്ടത്.

ട്രംപ് പടിയിറങ്ങുന്നതിൽ സന്തോഷമുണ്ടെന്ന് ഇറാൻ പ്രസിഡന്റ് റൂഹാനി

ഇറാനെതിരെ 'മാക്സിമം പ്രഷർ' ക്യാമ്പയിൻ നടത്തിയ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നതിൽ സന്തോഷമുണ്ടെന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. അധികാരത്തിലെത്തിയാൽ അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുമെന്നുള്ള സൂചനയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നൽകുന്നത്. എന്നാൽ ട്രംപ് പടിയിറങ്ങുന്നതോടെ ഉഭയകക്ഷി ബന്ധം സ്ഥാപിക്കുന്നതിലേക്ക് ഇറാൻ മടങ്ങുമോ എന്നതുസംബന്ധിച്ച് റൂഹാനിയോ, പരമോന്നത നേതാവ് ആയത്തോള്ളാഹ് അലി ഖമേനിയോ വ്യക്തത വരുത്തിയില്ല.

"ചിലർ പറയുന്നത് ബൈഡൻ അധികാരത്തിലേറുന്നതിൽ ഞങ്ങൾ അതീവ ആഹ്ലാദത്തിലാണെന്നാണ്. എന്നാൽ അങ്ങനെയൊന്നില്ല.പക്ഷെ ട്രംപ് പടിയിറങ്ങുന്നതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്. ദൈവത്തിന് നന്ദി അദ്ദേഹം പടിയിറങ്ങുന്നതിൽ ." റൂഹാനി പറഞ്ഞു. ബുധനാഴ്ച നടന്ന ഇറാൻ മന്ത്രിസഭയുടെ യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെ അതിരൂക്ഷ ഭാഷയിലാണ് ഇറാൻ പ്രസിഡന്റ് ട്രംപിനെ നേരിട്ടത്. സ്വേച്ഛാധിപതിയും തീവ്രവാദിയുമാണ് ട്രംപ് . അമേരിക്കയിൽ ഏറ്റവും കൂടുതൽ നിയമലംഘനം നടത്തിയ വ്യക്തിയാണ് ട്രംപ് . റൂഹാനി മന്ത്രിസഭയിൽ സംസാരിക്കവെ പറഞ്ഞു.