സമ്പൂര്‍ണ വെടിനിര്‍ത്തല്‍ വിഷയത്തില്‍ അഫ്ഗാന് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധരെന്ന് താലിബാന്
ദോഹയില്‍ നടക്കുന്ന താലിബാന്- അഫ്ഗാന് സര്‍ക്കാര്‍ ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി. തുടര്‍ ചര്‍ച്ചകള്‍ക്കായി സംയുക്ത സമിതിയും രൂപീകരിച്ചു.

അഫ്ഗാന് സമാധാനത്തിനായി ദോഹയില്‍ നടന്നുവരുന്ന താലിബാന് - അഫ്ഗാന് സര്‍ക്കാര്‍ ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി. സമ്പൂര്‍ണ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന ധാരണയില്‍ താലിബാന് ഒപ്പിട്ടു. ഇനിയുള്ള ചര്‍ച്ചയുടെ അജണ്ടകള്‍ തയ്യാറാക്കുന്നതിനായി ഇരു വിഭാഗങ്ങളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംയുക്ത സമിതിക്കും രൂപം നല്കി.