LiveTV

Live

International

നൈജീരിയയില്‍ ഭീകരാക്രമണം: കൊല്ലപ്പെട്ട കര്‍ഷകരുടെ എണ്ണം 110 ആയി

ആ​​​​യു​​​​ധ​​​​ധാ​​​​രി​​​​ക​​​​ളാ​​​​യ ഭീ​​​​ക​​​​ര​​​​ർ ക​​​​ർ​​​​ഷ​​​​ക​​​​രെ വ​​​​ള​​​​ഞ്ഞ് വെ​​​​ടി​​​​വെച്ചും കഴുത്തറുത്തും കൊല്ലുകയായിരുന്നു.

നൈജീരിയയില്‍ ഭീകരാക്രമണം: കൊല്ലപ്പെട്ട കര്‍ഷകരുടെ എണ്ണം 110 ആയി

വ​​​​ട​​​​ക്ക​​​​ൻ നൈ​​​​ജീ​​​​രി​​​​യ​​​​യിലുണ്ടായ ഭീകരാക്രമണത്തില്‍ 110 കര്‍ഷകര്‍ കൊല്ലപ്പെട്ടു. മെയ്ദുഗുരിക്ക് സമീപം കൊഷോബെ ഗ്രാമത്തിലാണ് സംഭവം. ഗ്രാമീണരെ വെടിവെച്ചും കഴുത്തറുത്തുമാണ് കൊന്നത്. ബോകോ ഹറാം തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വോ​​​​ട്ട് രേഖപ്പെടുത്താന്‍ പോയ ഗ്രാമീണര്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ബോകോ ഹറാമിന്‍റെ ഭീഷണി കാരണം നിരവധി തവണ ബോര്‍ണോ എന്ന സംസ്ഥാനത്തെ വോട്ടെടുപ്പ് മാറ്റിവെയ്ക്കേണ്ടിവന്നിരുന്നു.

ആ​​​​യു​​​​ധ​​​​ധാ​​​​രി​​​​ക​​​​ളാ​​​​യ ഭീ​​​​ക​​​​ര​​​​ർ ക​​​​ർ​​​​ഷ​​​​ക​​​​രെ വ​​​​ള​​​​ഞ്ഞ് വെ​​​​ടി​​​​വെച്ചും കഴുത്തറുത്തും കൊല്ലുകയായിരുന്നു. ആദ്യം 43 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മരണസംഖ്യ 73 ആയും ഇന്ന് 110 ആയും ഉയര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി സ്ത്രീകളെ ഉള്‍പ്പെടെ തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.

സാധാരണക്കാര്‍ക്ക് നേരെ ഈ വര്‍ഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇതെന്ന് യുഎന്‍ ഹ്യുമാനിറ്റേറിയന്‍ കോഡിനേറ്റര്‍ എഡ്വേര്‍ഡ് കലോന്‍ പറഞ്ഞു. ഈ ക്രൂരത ചെയ്ത മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയണമെന്നും അദ്ദേഹം പ്രതികരിച്ചു.

നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി ആക്രമണത്തെ അപലപിച്ചു. ഈ ക്രൂരത രാജ്യത്തെയാകെ മുറിവേല്‍പ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.