LiveTV

Live

International

അധ്യാപകനെ ആകർഷിക്കാനായി അഭിനയിക്കുന്ന വിദ്യാർഥിയെ പോലെയാണ് രാഹുൽ: ഒബാമ

അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പുതിയ പുസ്തകത്തിലാണ് രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള പരാമർശം.

അധ്യാപകനെ ആകർഷിക്കാനായി അഭിനയിക്കുന്ന വിദ്യാർഥിയെ പോലെയാണ് രാഹുൽ: ഒബാമ

വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കാ​​​​തെ അധ്യാപകന്റെ മുന്നിൽ പഠിച്ചതായി അഭിനയിക്കാൻ ശ്രമിക്കുന്ന വിദ്യാർഥിയെ പോലെയാണ് രാഹുൽ ഗാന്ധിയെന്ന് ബരാക് ഒബാമ. അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പുതിയ പുസ്തകത്തിലാണ് രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള പരാമർശം.

രാഹുലിന് പുറമേ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്. 'എ ​​​​പ്രോ​​​​മി​​​​സ്ഡ് ലാ​​​​ൻ​​​​ഡ്' എ​​​​ന്ന പു​​​​സ്ത​​​​ക​​​​ത്തി​​​​ലാണ് ഇന്ത്യയിലെ കോൺഗ്രസ് നേതാക്കളെ കുറിച്ച് ഒബാമ പരാമർശിച്ചിരിക്കുന്നത്.

ഒബാമയുടെ രാഷ്ട്രീയ ഓർമക്കുറിപ്പുകൾ നിറഞ്ഞ പുസ്തകം കൂടിയാണ് 'എ പ്രോമിസ്ഡ് ലാൻഡ്'. ഒബാമയുടെ രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതത്തെ കുറിച്ച് പറയുന്നതിന് പുറമേ വൈറ്റ് ഹൗസിലെ എട്ട് വർഷം നീണ്ട ജീവിതത്തെ കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്

പാഠഭാഗങ്ങൾ വേണ്ടവിധം പഠിക്കാതെ അ​​ധ്യാ​​പ​​ക​​ന്റെ മുന്നിൽ അറിയാമെന്ന ഭാവത്തിൽ അ​​​​ഭി​​​​ന​​​​യി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​യു​​​​ടെ മുഖഭാ​​​​വ​​​​മാ​​​ണ് രാ​​​​ഹു​​​​ൽ​​​​ ഗാ​​​​ന്ധി​​​​ക്കെന്നാണ് ഒബാമ വിലയിരുത്തുന്നത്. വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പഠി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കാ​​​​ത്ത, പ​​​​രി​​​​ഭ്ര​​​​മ​​​​വും സ​​​​ങ്കോ​​​​ച​​​​വു​​​​മു​​​​ള്ള ആ​​​​ളാ​​​​ണ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യെ​​​​ന്നും മതിപ്പുളവാക്കാൻ ആഗ്രഹമുണ്ടെങ്കിലും വിഷയത്തോട് അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വ്യക്തിയാണ് രാഹുലെന്നും ഒബാമ വിശേഷിപ്പിക്കുന്നു.

ശാ​​ന്ത​​നും സ​​​​ത്യ​​​​സ​​​​ന്ധ​​​​ത​​​​യു​​​​ള്ള മ​​​​നു​​​​ഷ്യ​​​​നുമെന്നാണ് മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഡോ. ​​​​മ​​​​ൻ​​​​മോ​​​​ഹ​​​​ൻ സിം​​​​ഗി​​​​നെ​​​​ ഒബാമ വിശേഷിപ്പിക്കുന്നത്. ഒരു തരം നിർവികാരമായ ധാർമികമൂല്യങ്ങളുളള വ്യക്തി കൂടിയാണ് മൻമോഹൻ സിങ്ങെന്നും ഒബാമ അഭിപ്രായപ്പെടുന്നു.

പുതിയ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ജോ ​​​ബൈ​​​ഡ​​​ൻ, റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ഡിമി​​​ർ പു​​​ടി​​​ൻ, മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസി, മുൻ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ തു​​​ട​​​ങ്ങി​​​യ​​​ ലോകനേതാക്കളെയും ഒ​​​ബാ​​​മ തന്റെ പുസ്തകത്തിൽ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്നു​​​ണ്ട്. ന​​​വം​​​ബ​​​ർ 17ന് ​​​പു​​​സ്ത​​​കം ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കും.