LiveTV

Live

International

ന്യൂയോര്‍ക്കില്‍ അറസ്റ്റിലാവുന്നവരുടെ ഫോട്ടോ എടുക്കാന്‍ ഇനി ശിരോവസ്ത്രം അഴിക്കേണ്ടതില്ലെന്ന് വിധി

അറസ്റ്റിലായതിന് ശേഷമെടുക്കുന്ന ഫോട്ടോകള്‍ക്കായി തങ്ങളുടെ മതവിശ്വാസത്തിന്‍റെ ഭാഗമായി ധരിക്കുന്ന ശിരോവസ്ത്രങ്ങളും ഹിജാബുകളും ഒഴിവാക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു എന്നായിരുന്നു ഇവരുടെ പരാതി.

ന്യൂയോര്‍ക്കില്‍  അറസ്റ്റിലാവുന്നവരുടെ ഫോട്ടോ എടുക്കാന്‍ ഇനി ശിരോവസ്ത്രം അഴിക്കേണ്ടതില്ലെന്ന് വിധി

ന്യൂയോര്‍ക്കില്‍ പൊലീസ് കേസുകളുടെ നിയമനടപടികളുടെ ഭാഗമായി അറസ്റ്റിലാവുന്നവരുടെ ഫോട്ടോ എടുക്കാന്‍ ഇനി ശിരോവസ്ത്രം അഴിക്കേണ്ടതില്ലെന്ന് വിധി. 2018ല്‍ രണ്ടു മുസ്‍ലിം വനിതകളും ഒരു മനുഷ്യാവകാശ സംഘടനയും നല്‍കിയ ഹരജിയിലാണ് ന്യൂയോര്‍ക്കിലെ ഫെഡറൽ നിയമവിഭാഗത്തിന്‍റെ വിധി വന്നിരിക്കുന്നത്. പിന്നീട് മറ്റ് രണ്ട് മുസ്‍ലിം സ്ത്രീകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.

അറസ്റ്റിലായതിന് ശേഷമെടുക്കുന്ന ഫോട്ടോകള്‍ക്കായി തങ്ങള്‍ തങ്ങളുടെ മതവിശ്വാസത്തിന്‍റെ ഭാഗമായി ധരിക്കുന്ന ശിരോവസ്ത്രങ്ങളും ഹിജാബുകളും ഒഴിവാക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു എന്നായിരുന്നു ഇവരുടെ പരാതി. ഈ പരാതിയിലാണ് ഇപ്പോള്‍ വിധി പുറത്തുവന്നിരിക്കുന്നത്.

എന്നാൽ, മുഖം മറയ്ക്കാത്ത തരത്തിലുള്ള ഹിജാബ്, മറ്റു മതപരമായ തലപ്പാവുകൾ എന്നിവ അഴിപ്പിക്കാതെത്തന്നെ അറസ്റ്റിലാകുന്നവരുടെ ഫോട്ടോ എടുക്കാമെന്നാണ് ഹരജി തീര്‍പ്പാക്കിക്കൊണ്ട് ന്യൂയോര്‍ക്ക് പൊലീസ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മതപരമായ ചിഹ്നങ്ങള്‍ ധരിച്ചുകൊണ്ടുള്ള ഫോട്ടോകളാണ് പലരും ലൈസന്‍സ് പോലുള്ള ഐഡി കാര്‍ഡുകള്‍ക്ക് ഉപയോഗിക്കുന്നത് എന്നിരിക്കെ പിന്നെ എന്തിനാണ് അറസ്റ്റിലാവുന്നവരുടെ ഫോട്ടോയെടുക്കുമ്പോള്‍ അവയെല്ലാം നീക്കം ചെയ്യണമെന്ന് നിര്‍ബന്ധം പിടിക്കുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. മതവിശ്വാസങ്ങളെ ബഹുമാനിക്കുന്ന മികച്ച പരിഷ്കാരമാണിതെന്നായിരുന്നു ന്യൂയോർക്ക് നഗര നിയമവകുപ്പിന്‍റെ അഭിപ്രായം.