LiveTV

Live

International

തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ട്രംപും മെലാനിയയും വിവാഹമോചനം തേടുമെന്ന്​ ‌റിപ്പോര്‍ട്ട്

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ മെലാനിയ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ട്രംപും മെലാനിയയും വിവാഹമോചനം തേടുമെന്ന്​ ‌റിപ്പോര്‍ട്ട്

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ മെലാനിയ തയ്യാറെടുക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. ബ്രിട്ടീഷ് ടാബ്ലോയിഡ് ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ട്രംപുമായുള്ള 15 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ മെലാനിയ കാത്തിരിക്കുകായണെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയുന്നു. ട്രംപിന്റെ മുന്‍ സഹായി ഒമറോസ മണിഗോള്‍ട്ട് ന്യൂമാന്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയത്, 'ട്രംപ് ഓഫീസില്‍ നിന്ന് പുറത്തുപോകുന്നതിനായി നിമിഷങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് മെലാനിയ. ട്രംപില്‍നിന്ന് വിവാഹമോചനം നേടാന്‍ ഏറക്കാലമായി മെലാനിയ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ അങ്ങനെ ചെയ്താല്‍ പ്രതികാര നടപടികളുണ്ടാകുമോയെന്ന ഭയം മെലാനിയയ്ക്കുണ്ട്. അതുകൊണ്ടുതന്നെയാണ് ട്രംപ് അധികാരം വിട്ടൊഴിയുന്നതിനായി മെലാനിയ കാത്തിരിക്കുന്നതെന്നും ന്യൂമാൻ പറഞ്ഞു. 2017ൽ ട്രംപുമായുണ്ടായ അഭിപ്രായ ഭിന്ന​തയെ തുടർന്ന്​ രാജിവെച്ചയാളാണ്​ ന്യൂമാൻ.

2005ലാണ് മുന്‍ സ്ലോവേനിയന്‍ മോഡലായ മെലാനിയ ഡൊണാള്‍ഡ് ട്രംപിനെ വിവാഹം ചെയ്യുന്നത്. 2006ല്‍ ഇവര്‍ക്ക് ബാരണ്‍ എന്ന മകന്‍ പിറന്നു. ട്രംപ് പ്രസിഡന്‍റായതോടെ ഇരുവരുടെയും ജീവിതത്തില്‍ താളപ്പിഴകളുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അടുക്കാനാകാത്തവിധം ഇരുവരും അകന്നു കഴിഞ്ഞതായും ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നു. ട്രംപിന്റെ എല്ലാ പ്രസംഗ വേദിയിലും നിറഞ്ഞ സാന്നിധ്യമായ മെലാനിയയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാണാതിരുന്നത് സംശയങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.