LiveTV

Live

International

രണ്ടാമൂഴം കാത്തിരുന്ന ട്രംപിന് തിരിച്ചടിയായത് കോവിഡ് പ്രതിരോധത്തിലെ വീഴ്ച്ച

കോവിഡിന് പുറമെ സാമ്പത്തിക പ്രതിസന്ധിയും വംശീയതാവാദവും തിരിച്ചടിയായി. കോവിഡ് ഒരു ജലദോഷപ്പനി പോലെ വന്നു പോകുമെന്നായിരുന്നു ട്രംപ് പറഞ്ഞത്

രണ്ടാമൂഴം കാത്തിരുന്ന ട്രംപിന് തിരിച്ചടിയായത് കോവിഡ് പ്രതിരോധത്തിലെ വീഴ്ച്ച

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ രണ്ടാമൂഴം പ്രതീക്ഷിച്ച ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടിയായത് കോവിഡ് പ്രതിരോധത്തിലുണ്ടായ പരാജയമാണ്. കോവിഡിന് പുറമെ സാമ്പത്തിക പ്രതിസന്ധിയും വംശീയതാവാദവും തിരിച്ചടിയായി. കോവിഡ് ഒരു ജലദോഷപ്പനി പോലെ വന്നു പോകുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇപ്പോഴിതാ ആ കോവിഡ് തന്നെ ട്രംപിനെ അധികാരത്തില്‍ നിന്നും പുറത്താക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയേക്കാളും ഡോണാള്‍ഡ് ട്രംപിനോടുള്ള വിരോധമാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

രണ്ടാമൂഴം കാത്തിരുന്ന ട്രംപിന് തിരിച്ചടിയായത് കോവിഡ് പ്രതിരോധത്തിലെ വീഴ്ച്ച

കോവിഡ് കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്‍റെ രണ്ടാമൂഴം തടഞ്ഞ പ്രധാനകാരണം. കോവിഡ് പ്രതിരോധത്തിലെ പാളിച്ച മറക്കാനുള്ള സൗജന്യ വാക്സിന്‍ വാഗ്ദാനവും ജനം സ്വീകരിച്ചില്ല. എന്നാല്‍‌ കോവിഡിലൂന്നിയുള്ള ബൈഡന്‍റെ പ്രചാരണം വിജയം കണ്ടു. ട്രംപ് ഭരണത്തില്‍ അമേരിക്കയിലെ ആരോഗ്യ, സാമ്പത്തിക മേഖലയെയും തകര്‍ന്നു. ചരിത്രത്തിലെ തന്നെ തൊഴിലില്ലായ്മ രൂക്ഷമായ കാലത്തേക്കാണ് ട്രംപ് അമേരിക്കയെ നയിച്ചത്.

രണ്ടാമൂഴം കാത്തിരുന്ന ട്രംപിന് തിരിച്ചടിയായത് കോവിഡ് പ്രതിരോധത്തിലെ വീഴ്ച്ച

ഭരണ പരാജയം മറച്ചുവെക്കാനുള്ള തീവ്രദേശീയതാ വാദമോ വംശീയവാദമോ ട്രംപിനെ തുണച്ചില്ല. കറുത്തവര്‍ക്കെതിരായ ആക്രമണങ്ങളെ കണ്ടില്ലെന്ന് നടിച്ച ട്രംപ് പലപ്പോഴും പ്രോത്സാഹിപ്പിക്കുന്ന പ്രതികരണങ്ങളും നടത്തി. ട്രെംപിന്‍റെ വര്‍ണവെറിയില്‍ പൊള്ളിയവരുടെ വോട്ടും ബൈഡന് ലഭിച്ചു. കോവിഡിലൂന്നിയുള്ള ബൈഡന്‍റെ പ്രചാരണം ചലനമുണ്ടാക്കിയെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.