LiveTV

Live

International

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​ല​വ​ൻ കോവിഡ് നിരീക്ഷണത്തില്‍

കോ​വി​ഡ് ബാ​ധി​ത​നാ​യ വ്യ​ക്തി​യു​മാ​യി അടുത്ത സമ്പർക്കം പു​ല​ർ​ത്തി​യെ​ന്നും അ​തി​നാ​ൽ ക്വാറന്‍റൈനിലേക്ക് മാ​റു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കുറിച്ചു

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​ല​വ​ൻ കോവിഡ് നിരീക്ഷണത്തില്‍

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​ല​വ​ൻ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സി​സ് സ്വയംനിരീക്ഷണത്തില്‍ പ്ര​വേ​ശി​ച്ചു. കോ​വി​ഡ് ബാ​ധി​ത​നാ​യ വ്യ​ക്തി​യു​മാ​യി അടുത്ത സമ്പർക്കം പു​ല​ർ​ത്തി​യെ​ന്നും അ​തി​നാ​ൽ ക്വാറന്‍റൈനിലേക്ക് മാ​റു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കുറിച്ചു.

എന്നാല്‍ തനിക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഒന്നുമില്ലെന്നും ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. 10 ദി​വ​സ​ത്തേ​ക്ക് വീ​ട്ടി​ൽ നിരീക്ഷണത്തിൽ തുടർന്നുകൊണ്ട് ത​ന്നെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് മ​ഹാ​മാ​രി​യെ ഒ​ന്നി​ച്ച് നേ​രി​ട​ണ​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ടെ​ഡ്രോ​സ് അ​ഥ​നം ട്വീറ്റ് ചെയ്തു.