LiveTV

Live

International

കാറിനെന്തോ തകരാര്‍, ബോണറ്റ് ഉയര്‍ത്തി നോക്കിയപ്പോള്‍ 10 അടി നീളമുള്ള പെരുമ്പാമ്പ്; ഭീതി നിറച്ചൊരു വീഡിയോ

ഫോർഡ് മസ്താംഗ് കാറിലാണ് ബർമീസ് പെരുമ്പാമ്പിനെ കണ്ടെത്തിയത്

കാറിനെന്തോ തകരാര്‍, ബോണറ്റ് ഉയര്‍ത്തി നോക്കിയപ്പോള്‍ 10 അടി നീളമുള്ള പെരുമ്പാമ്പ്; ഭീതി നിറച്ചൊരു വീഡിയോ

കാറിന്‍റെ എഞ്ചിന് എന്തോ തകരാര്‍ പോലെ തോന്നി ബോണറ്റ് പൊക്കിനോക്കിയപ്പോഴാണ് യഥാര്‍ഥ കുഴപ്പം കണ്ടത്. ബോണറ്റിനുള്ളില്‍ സുഖനിദ്രയിലാണ്ടു കിടക്കുന്ന ഒരു പെരുമ്പാമ്പ്. അതും പത്തടി നീളത്തില്‍. ഫ്ലോറിഡയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഫോർഡ് മസ്താംഗ് കാറിലാണ് ബർമീസ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.

ഒക്ടോബര്‍ 29ന് ഡാനിയ ബിച്ചിന് അടുത്തുള്ള സര്‍വീസ് സെന്‍ററിലാണ് സംഭവം നടന്നത്. കാറിന് തകരാര്‍ തോന്നിയപ്പോള്‍ ഉടമ സര്‍വീസ് സെന്‍ററിലെത്തിക്കുകയായിരുന്നു. സർവീസ് സെന്‍ററിലെ ജീവനക്കാർ ബോണറ്റ് ഉയർത്തി എൻജിൻ പരിശോധിച്ചപ്പോഴാണ് ഇത് തങ്ങളെക്കൊണ്ട് പറ്റുന്ന പണിയല്ലെന്ന് മനസിലായത് ഉടനെ ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് കൺസെർവഷൻ കമ്മീഷനെ കാര്യം അറിയിച്ചു. അവര്‍ വന്നാണ് പെരുമ്പാമ്പിനെ നീക്കം ചെയ്തത്. രണ്ട് സ്റ്റീല്‍ കമ്പികളുടെ സഹായത്തോടെയാണ് പെരുമ്പാമ്പിനെ പുറത്തെടുത്തത്. തുടര്‍ന്ന് സുരക്ഷിതമായി ഒരു ബാഗില്‍ നിക്ഷേപിക്കുകയും ചെയ്തു.

സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍ എന്നിവയെ ഭക്ഷിക്കുന്ന ബര്‍മീസ് പെരുമ്പാമ്പിനെ പിടികൂടാന്‍ സാധിച്ചത് ഒരു വിജയമാണെന്നാണ് വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പാമ്പിനെ കുറിച്ച് തങ്ങളെ അറിയിച്ച ആള്‍ക്ക് നന്ദി പറയുന്നതായും കമ്മീഷന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

Under hood surprise! We received a call about a large python under the hood of a blue Mustang! Our officers quickly...

Posted by MyFWC Florida Fish and Wildlife on Thursday, October 29, 2020