LiveTV

Live

International

മരത്തെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന കടുവ; ഈ വര്‍ഷത്തെ മികച്ച വന്യജീവി ഫോട്ടോഗ്രാഫറുടെ കയ്യൊപ്പ് പതിഞ്ഞ ചിത്രം

റഷ്യക്കാരനായ സെര്‍ജി ഗോര്‍ഷ്കോവ് എന്ന ഫോട്ടോഗ്രാഫറാണ് ഈ അപൂര്‍വ്വ നിമിഷം പകര്‍ത്തിയെടുത്ത പടമെടുപ്പുകാരന്‍

മരത്തെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന കടുവ; ഈ വര്‍ഷത്തെ മികച്ച വന്യജീവി ഫോട്ടോഗ്രാഫറുടെ കയ്യൊപ്പ് പതിഞ്ഞ ചിത്രം

ഒരു മരത്തെ ആലിംഗനം ചെയ്ത് സ്വയം മറന്നു നില്‍ക്കുന്ന പെണ്‍കടുവ..ചുറ്റിലും നിറഞ്ഞ് മരങ്ങള്‍. പ്രകൃതിയോട് ലയിച്ച പോലുള്ള അന്തരീക്ഷം..ഇത്തരമൊരു ചിത്രം കണ്ടാല്‍ തീര്‍ച്ചയായും ആരായാലും ഒന്നു നോക്കിപ്പോകും. അവാര്‍ഡ് കിട്ടേണ്ട ചിത്രം എന്ന് പറഞ്ഞുപോകും. വെറുതെ പറയണ്ട, ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം മികച്ച വന്യജീവി ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവരുടെ കണ്ണുകളില്‍ ഒന്നാമതെത്തിയത് ഈ ഫോട്ടോയായിരുന്നു. റഷ്യക്കാരനായ സെര്‍ജി ഗോര്‍ഷ്കോവ് എന്ന ഫോട്ടോഗ്രാഫറാണ് ഈ അപൂര്‍വ്വ നിമിഷം പകര്‍ത്തിയെടുത്ത പടമെടുപ്പുകാരന്‍.

ഒരു സൈബീരിയന്‍ പെണ്‍കടുവ ഒരു പുരാതന മഞ്ചൂരിയന്‍ വൃക്ഷത്തെ ആലിംഗനം ചെയ്യുന്ന പടം മറഞ്ഞിരിക്കുന്ന ക്യാമറ ഉപയോഗിച്ചാണ് പകര്‍ത്തിയത്. 11 മാസമാണ് സെര്‍ജി ഈ ദൃശ്യം പകര്‍ത്താന്‍ ക്ഷമയോടെ കാത്തിരുന്നു. ചിത്രത്തിന്റെ ലൈറ്റിംഗ്, കളര്‍ എന്നിവ കൊണ്ട് അതൊരു ഓയില്‍ പെയിന്റിംഗ് പോലെ തോന്നിച്ചുവെന്ന് ജഡ്ജായ ചെയർ റോസ് കിഡ്മാൻ-കോക്സ് പറയുന്നു. ആ കടുവ കാടിന്റെ ഭാഗമായത് പോലെ തോന്നി. അവളുടെ വാൽ മരത്തിന്റെ വേരുകളുമായി കൂടിച്ചേരുന്നു. രണ്ടും ഒന്നായ പോലെ അവര്‍ ബിബിസിയോട് പറഞ്ഞു.

റഷ്യയില്‍ കടുവ വേട്ട വ്യാപകമായത് കടുവകളെ വംശനാശത്തിന്റെ വക്കിലെത്തിച്ചിരുന്നു. അവയെ സംരക്ഷിക്കണമെന്ന ആവശ്യമുയര്‍ന്നതോടെ കടുവകളുടെ എണ്ണം കൂടിയിട്ടുണ്ട്.

അവാര്‍ഡ് നേടിയ മറ്റ് ചിത്രങ്ങള്‍