LiveTV

Live

International

വാഴയിലയില്‍ സദ്യ മാത്രമല്ല, ഐസ്ക്രീമും വിളമ്പാം; സോഷ്യല്‍ മീഡിയയെ കൊതി പിടിപ്പിച്ചൊരു വൈറല്‍ ചിത്രം

ഐസ്ക്രീം ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. വാനില, സ്ട്രോബറി, പേരക്ക, ചക്ക, മാങ്ങ

വാഴയിലയില്‍ സദ്യ മാത്രമല്ല, ഐസ്ക്രീമും വിളമ്പാം; സോഷ്യല്‍ മീഡിയയെ കൊതി പിടിപ്പിച്ചൊരു വൈറല്‍ ചിത്രം

ഐസ്ക്രീം ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. വാനില, സ്ട്രോബറി, പേരക്ക, ചക്ക, മാങ്ങ അങ്ങിനെ ഐസ്ക്രീം വിവിധ രുചികളില്‍ നമ്മുടെ മുന്നിലെത്തിയിട്ടുണ്ട്. പക്ഷെ ഇവിടെ ഐസ്ക്രീമല്ല താരം. അത് വിളമ്പിയ വാഴയിലയാണ്.

മലയാളികളെ സംബന്ധിച്ചിടത്തോളം വാഴയില എന്നു പറയുമ്പോള്‍ നല്ല സദ്യയായിരിക്കും. എന്നാല്‍ വാഴയിലയില്‍ ഐസ്ക്രീമും വിളമ്പാം എന്ന് തെളിയിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രം. വാഴയില കൊണ്ടുള്ള കപ്പിലാണ് ഐസ്ക്രീം വിളമ്പിയിരിക്കുന്നത്. കോരിക്കഴിക്കാന്‍ മുള കണ്ടുള്ള സ്പൂണും ഉണ്ട്. ശരിക്കും പരിസ്ഥിതിയിലേക്ക് മടങ്ങുന്ന ഒരു കാഴ്ചയാണ് ഇതിലൂടെ കാണാന്‍ സാധിക്കുന്നത്.

നോര്‍വെയിലെ മുന്‍ പരിസ്ഥിതി മന്ത്രിയായ എറിക് സോലെം ആണ് ഈ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. സ്ട്രോബറി ഐസ്ക്രീം വാഴയില കൊണ്ട് ഉണ്ടാക്കി ഒരു കപ്പില്‍ നിറച്ചിരിക്കുന്നു.. അതാണ് ചിത്രത്തിലുള്ളത്. ഇന്ത്യയില്‍ നിന്നുള്ള ചിത്രമാണെന്നും നമ്മള്‍ കരുതുന്ന പോലെ പ്ലാസ്റ്റിക് അത്ര ആവശ്യമുള്ള വസ്തുവല്ലെന്നും ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.

ഇനിഷ്യേറ്റീവ് യുണൈറ്റഡ് നോര്‍ത്ത് ഈസ്റ്റ് എന്ന ഫേസ്ബുക്ക് പേജില്‍ ഒരു വര്‍ഷം മുന്‍പാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്തായാലും എറിക് വീണ്ടും ഈ ചിത്രം പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിട്ടുണ്ട്. 600ലധികം റീ ട്വീറ്റുകളും മൂവായിരത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. മലയാളികളും കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങള്‍ സദ്യ വിളമ്പാനാണ് വാഴയില ഉപയോഗിക്കുന്നതെന്നും ഈ ഇല കൊണ്ട് രുചികരമായ പലഹാരങ്ങളും ഉണ്ടാക്കാറുണ്ടെന്നും മലയാളികള്‍ കുറിച്ചു.