LiveTV

Live

International

കോവിഡ് മാറിയെന്ന് ട്രംപ്; തെരഞ്ഞെടുപ്പ് പ്രചരണവുമായി മുന്നോട്ട്

തിങ്കളാഴ്ച ഫ്‌ലോറിഡയിലും പെന്‍സില്‍വാനിയയിലും അയോവയിലും ട്രംപ് റാലിയെ അഭിസംബോധന ചെയ്യും

കോവിഡ് മാറിയെന്ന് ട്രംപ്; തെരഞ്ഞെടുപ്പ് പ്രചരണവുമായി മുന്നോട്ട്

തനിക്ക് കോവിഡ് ഭേദമായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് നല്ല സുഖം തോന്നുന്നുവെന്നും കോവിഡ് അപ്രത്യക്ഷമായെന്നും ട്രംപ് പറഞ്ഞു. കോവിഡ് മാറിയതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രംപ്. തിങ്കളാഴ്ച ഫ്‌ലോറിഡയിലും പെന്‍സില്‍വാനിയയിലും അയോവയിലും ട്രംപ് റാലിയെ അഭിസംബോധന ചെയ്യും.

നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി...ശനിയാഴ്ച വൈറ്റ് ഹൌസിലെ ബാല്‍ക്കണിയില്‍ വച്ച് അവിടെ കൂടി നിന്നവരോടായി പറഞ്ഞു. നമ്മുടെ രാജ്യം ചൈന വൈറസിനെ പരാജയപ്പെടുത്താന്‍ പോവുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.കോവിഡ് അപ്രത്യക്ഷമാവുകയാണെന്നും വാക്‌സിനുകളും ചികിത്സകളും നടക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

നൂറ് കണക്കിന് പേരാണ് ട്രംപിന്റെ പ്രസംഗം കേള്‍ക്കാന്‍ ശനിയാഴ്ച വൈറ്റ് ഹൌസിന് മുന്നില്‍ ഒത്തുകൂടിയത്. മാസ്ക് ധരിച്ചിരുന്നെങ്കിലും സാമൂഹ്യ അകലം പാലിക്കാതെയായിരുന്നു കൂടിച്ചേരല്‍.

മൂന്ന് ദിവസത്തെ ചികിത്സക്ക് ശേഷം കഴിഞ്ഞ ആഴ്ചയാണ് ട്രംപ് ആശുപത്രി വിട്ടത്. എന്നാല്‍ രോഗം മാറിയിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം വൈറ്റ് ഹൌസിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.