LiveTV

Live

International

ട്രംപിന്റെ പ്ര​ചാ​ര​ണ വീ​ഡി​യോ​യി​ൽ മോ​ദി​യും

നമസ്തേ ട്രംപ് പരിപാടിയുടെ ഭാഗമായി യു.എസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിച്ചിരുന്നു

ട്രംപിന്റെ പ്ര​ചാ​ര​ണ വീ​ഡി​യോ​യി​ൽ മോ​ദി​യും

അ​മേ​രി​ക്ക​യി​ൽ ന​വം​ബ​റി​ൽ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ഇന്ത്യൻ വംശജരായ അമേരിക്കൻ വോട്ടർമാരെ ലക്ഷ്യമിട്ട് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ട്രം​പും കൈ​കോ​ർ​ത്തു പി​ടി​ച്ചു ന​ട​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ട്രം​പി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി പു​റ​ത്തി​റ​ക്കി​യ​ത്. ”നാല് വർഷം കൂടി” എന്ന് പേരിട്ടിരിക്കുന്ന വീഡിയോയ്ക്ക് 107 സെക്കൻഡ് ദൈർഘ്യമാണുളളത്. ക​ഴി​ഞ്ഞ വ​ർ​ഷം ഹൂ​സ്റ്റ​ണി​ൽ ന​ട​ന്ന ഹൗ​ഡി മോ​ദി പ​രി​പാ​ടി​യി​ലെ​യും ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന ന​മ​സ്തേ ട്രം​പി​ലേ​യും ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു കൊ​ണ്ടാ​ണ് വീ​ഡി​യോ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ ഇ​രു​പ​തു ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഇ​ന്ത്യ​ക്കാ​രാണ് ട്രം​പി​ന്‍റെ ല​ക്ഷ്യം.

നമസ്തേ ട്രംപ് പരിപാടിയുടെ ഭാഗമായി യു.എസ് പ്രസിഡന്റ് ഇന്ത്യ സന്ദർശിച്ചിരുന്നു. ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകൾ ഇവാങ്ക, മരുമകൻ ജാരെഡ് കുഷ്‌നർ യു.എസിലെ മുതിർ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തിരുന്നു.