LiveTV

Live

International

കോവിഡ് വാക്സിനില്‍ പണക്കാര്‍ക്ക് മുന്‍ഗണന നല്‍കരുത്; ഫ്രാന്‍സിസ് മാര്‍പാപ്പ

പാവപ്പെട്ടവര്‍ക്ക് മിക്കപ്പോഴും നല്ല ചികിത്സ കിട്ടാറില്ലെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി

കോവിഡ് വാക്സിനില്‍ പണക്കാര്‍ക്ക് മുന്‍ഗണന നല്‍കരുത്; ഫ്രാന്‍സിസ് മാര്‍പാപ്പ

കോവിഡ് വാക്സിനില്‍ പണക്കാര്‍ക്ക് മുന്‍ഗണന നല്‍കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അത്യാവശ്യക്കാര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. പാവപ്പെട്ടവര്‍ക്ക് മിക്കപ്പോഴും നല്ല ചികിത്സ കിട്ടാറില്ലെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

''കോവിഡ് വാക്‌സിന്‍ നല്‍കുമ്പോള്‍ സമ്പന്നര്‍ക്കു മാത്രം മുന്‍ഗണന നല്‍കിയാല്‍ അത് എത്രത്തോളം ദുഃഖകരമായിരിക്കും'' മാര്‍പാപ്പ പറഞ്ഞു.

എല്ലാവർക്കും വാക്സിൻ നൽകുന്നതിനു പകരം ഒരു രാജ്യം തങ്ങളുടെ സ്വത്തായി കരുതുന്നത് സങ്കടകരമാണ്. ദാരിദ്രനിര്‍മ്മാര്‍ജനതിനും സമഗ്രമായ വികസനത്തിനായും പ്രവർത്തിക്കാൻ കഴിയുന്ന സമയമാണിത്. സാമൂഹിക അസമത്വവും പരിസ്ഥിതിയുടെ തകർച്ചയും കൊവിഡാനന്തര കാലത്ത് ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

ലോകം ഭിന്നിപ്പിക്കുന്നതിനുപകരം കൂടുതൽ ഐക്യത്തോടെ ഇൌ പ്രതിസന്ധിയിൽ നിന്ന് പുറത്തുവരുമെന്നും മാര്‍പാപ്പ കൂട്ടിചേര്‍ത്തു.