LiveTV

Live

International

കമല ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു

പാര്‍ട്ടി കണ്‍വെന്‍ഷനിലായിരുന്നു പ്രഖ്യാപനം. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജോ ബൈഡനൊപ്പം കമല മത്സരിക്കും.

കമല ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു

ഇന്ത്യന്‍ വംശജ കമലാ ഹാരിസിനെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടി കണ്‍വെന്‍ഷനിലായിരുന്നു പ്രഖ്യാപനം. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജോ ബൈഡനൊപ്പം കമല മത്സരിക്കും.

ചരിത്രം രചിക്കുമോ കമല ഹാരിസ് ?
Also Read

ചരിത്രം രചിക്കുമോ കമല ഹാരിസ് ?

ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷന്‍റെ മൂന്നാം ദിനത്തിലായിരുന്നു കമലാ ഹാരിസിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമ, ഹിലരി ക്ലിന്‍റണ്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം. പ്രഖ്യാപനത്തിന് ശേഷം കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്ത കമല അമേരിക്കയുടെ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന ഉറപ്പാണ് നല്‍കിയത്.

ആരാണ് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഇന്ത്യന്‍ വംശജ കമല ഹാരിസ്?
Also Read

ആരാണ് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഇന്ത്യന്‍ വംശജ കമല ഹാരിസ്?

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കമലാ ഹാരിസിന്‍റെ പേര് നിര്‍ദേശിച്ചത്. നിലവില്‍ കാലിഫോര്‍ണിയയിലെ സെനറ്ററാണ് കമല. നിലവിലെ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സിനെതിരെയാണ കമല മത്സരിക്കുന്നത്. അമേരിക്കയുടെ ഭരണത്തലപ്പത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയാണ് കമല.