LiveTV

Live

International

മുസ്‍ലിം ബ്രദര്‍ഹുഡ് നേതാവ് അസ്സാം അൽ അരിയാൻ ജയിലില്‍ അന്തരിച്ചു

മുസ്‍ലിം ബ്രദര്‍ഹുഡിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനായിരുന്ന അസ്സാം അൽ അരിയാന്‍

മുസ്‍ലിം ബ്രദര്‍ഹുഡ് നേതാവ് അസ്സാം അൽ അരിയാൻ ജയിലില്‍ അന്തരിച്ചു

മുസ്‍ലിം ബ്രദര്‍ഹുഡിന്‍റെ മുതിര്‍ന്ന നേതാവ് അസ്സാം അൽ അരിയാൻ ജയിലില്‍ വെച്ച് അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്ന് 'ഡെയിലി സബാഹ്' റിപ്പോര്‍ട്ട് ചെയ്തു. മുസ്‍ലിം ബ്രദര്‍ഹുഡിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനായിരുന്ന അസ്സാം അൽ അരിയാനെ 2013ലാണ് ഈജിപ്ഷ്യന്‍ സേന അറസ്റ്റ് ചെയ്യുന്നത്. 2019 സെപ്റ്റംബറില്‍ ഈജിപ്ഷ്യന്‍ കോടതി അസ്സാം അൽ അരിയാനും മുസ്‍ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ക്കുമെതിരായ കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കുകയും ചെയ്തു.

ഈജിപ്തില്‍ ജനാധിപത്യപരമായി അധികാരത്തിലേറിയ പ്രസിഡണ്ട് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതിന് ശേഷം നടന്ന പ്രക്ഷോഭങ്ങളെ പിന്നീട് അധികാരത്തിലേറിയ പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍-സീസിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശക്തമായി അടിച്ചമര്‍ത്തിയിരുന്നു. 2012ല്‍ സൈനിക അട്ടിമറിയിലൂടെയാണ് മുഹമ്മദ് മുര്‍സിയെ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും പുറത്താക്കുന്നത്. മുസ്‍ലിം ബ്രദര്‍ഹുഡ് പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയ സൈന്യം മുര്‍സിയടക്കമുള്ള നിരവധി മുതിര്‍ന്ന നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നൂറ് കണക്കിന് മുസ്‍ലിം ബ്രദര്‍ഹുഡ് അനുയായികളെ കൊല്ലപ്പെടുത്തിയ ഈജിപ്ത് സര്‍ക്കാര്‍ നിരവധി പേരെ ജയിലിലടക്കുകയും ചെയ്തു. 2019ല്‍ മുന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സി ജയിലില്‍ മരണപ്പെട്ടതോടെ അന്താരാഷ്ട്ര സമൂഹവും ഈജിപ്ത് സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു. ജയിലധികാരികളുടെ മോശം പെരുമാറ്റമാണ് മുര്‍സിയുടെ മരണത്തിന് കാരണമെന്ന ആക്ഷേപവും ശക്തമായിരുന്നു.