LiveTV

Live

International

'പുട്ടണ്ണാ നിങ്ങള് പൊളിയാണ് അന്യായമാണ്, കൊലമാസ്സാണ്'; പുടിന് കയ്യടിച്ച് മലയാളികള്‍

'കേരളത്തിൽ വന്ന് പുട്ടും കടലയും കഴിച്ച പുട്ടിന്റെ അമ്മയും അച്ഛനും ആ സ്മരണ നിലനിർത്തുന്നതിന് വേണ്ടിയാണ് പുട്ടിന് ആ പേര് നല്‍കിയത്. അതുകൊണ്ട് ആദ്യലോഡ് കേരളത്തിന് തുടങ്ങിയ രസകരമായ കമന്റുകളാണ് പേജിന് താഴെ

 'പുട്ടണ്ണാ നിങ്ങള് പൊളിയാണ് അന്യായമാണ്, കൊലമാസ്സാണ്'; പുടിന് കയ്യടിച്ച് മലയാളികള്‍

ലോകം ഒന്നടങ്കം കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ഓട്ടത്തിലാണ്. പല വാക്സിനുകളുടെ പരീക്ഷണങ്ങളും അന്തിമഘട്ടത്തിലെത്തിക്കഴിഞ്ഞു. ഇതിനിടയിലാണ് തങ്ങളുടെ വാക്സിന്‍ കോവിഡിന് ഫലപ്രദമാണെന്ന വാദവുമായി റഷ്യ രംഗത്തെത്തിയത്. വാക്‌സിന്‍ ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തന്‍റെ മകള്‍ക്ക് ഇതിനകം കുത്തിവയ്പ്പ് നടത്തിയതായും റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡ്മിര്‍ പുടിന്‍ കഴിഞ്ഞ ദിവസം ലോകത്തെ അറിയിച്ചിരുന്നു. ശാസ്ത്രലോകം ഇതിനെ സംശയത്തോടെയാണ് കാണുന്നതെങ്കിലും സാധാരണക്കാരായ ആളുകള്‍ ഒരു ആശ്വാസ വാര്‍ത്തയായിട്ടാണ് റഷ്യയുടെ അവകാശ വാദത്തെ സ്വീകരിച്ചത്.

വാക്‌സിന് പിന്നില്‍ പ്രവര്‍ത്തിച്ച റഷ്യന്‍ ഗവേഷകര്‍ക്കും റഷ്യന്‍ പ്രസിഡന്‍റ് വ്‌ലാഡ്മിര്‍ പുടിനും അഭിനന്ദന പ്രവാഹമാണ് ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും. മലയാളികളും പുടിന് അഭിനന്ദനവുമായി എത്തിയിട്ടുണ്ട്. പുടിന്‍റെ ഫേസ്ബുക്ക് പേജില്‍ റഷ്യക്കാരെക്കാള്‍ മലയാളികളുടെ കമന്‍റുകളാണ് നിറയുന്നത്.

 'പുട്ടണ്ണാ നിങ്ങള് പൊളിയാണ് അന്യായമാണ്, കൊലമാസ്സാണ്'; പുടിന് കയ്യടിച്ച് മലയാളികള്‍

കൂടാതെ, ഇന്ത്യന്‍ സര്‍ക്കാരിനെ പരിഹസിച്ചും കളിയാക്കിയും ഉള്ള കമന്‍റുകളും ട്രോളുകളുമായിരുന്നു ഇന്നലെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. വളരെ രസകരമായ കമന്‍റുകളാണ് പുടിന്‍റെ പേജിലുള്ളത്. അതും മലയാളത്തില്‍. എന്നാല്‍ ഇത് പുടിന്‍റെ ഔദ്യോഗിക പേജാണോ എന്ന കാര്യത്തിലും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

'പുട്ടണ്ണാ നിങ്ങള് പൊളിയാണ് അന്യായമാണ്, കൊലമാസ്സാണ്','കേരളത്തിൽ വന്ന് പുട്ടും കടലയും കഴിച്ച പുട്ടിന്‍റെ അമ്മയും അച്ഛനും ആ സ്മരണ നിലനിർത്തുന്നതിന് വേണ്ടിയാണ് പുട്ടിന് ആ പേര് നല്‍കിയത്. അതുകൊണ്ട് ആദ്യ ലോഡ് കേരളത്തിന്.!തുടങ്ങിയ രസകരമായ കമന്‍റുകളാണ് പേജിന് താഴെ.

 'പുട്ടണ്ണാ നിങ്ങള് പൊളിയാണ് അന്യായമാണ്, കൊലമാസ്സാണ്'; പുടിന് കയ്യടിച്ച് മലയാളികള്‍

വാക്സിന്‍ കിട്ടിയിട്ട് വേണം കണ്ടെയ്ന്‍മെന്‍റ് സോണിലുള്ള തങ്ങള്‍ക്ക് അര്‍മാദിക്കാനെന്നും ഇന്ത്യയിലേക്ക് കുറച്ചു വാക്സിന്‍ കൊടുത്തുവിടണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. എന്തായാലും പുടിന് ഒരു ഹീറോ പരിവേഷമാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്.