LiveTV

Live

International

ആദ്യ കോവിഡ് വാക്‌സിന്‍ നാളെ രജിസ്റ്റര്‍ ചെയ്യുമെന്ന് റഷ്യ; ആശങ്കകള്‍ ബാക്കി

വാക്‌സിൻ നാളെ രജിസ്റ്റർ ചെയ്യുമെന്ന് റഷ്യൻ ഡെപ്യൂട്ടി ആരോഗ്യമന്ത്രി ഒലേഗ് അറിയിച്ചു

ആദ്യ കോവിഡ് വാക്‌സിന്‍ നാളെ രജിസ്റ്റര്‍ ചെയ്യുമെന്ന് റഷ്യ; ആശങ്കകള്‍ ബാക്കി

ലോകത്തെ ആദ്യ കോവിഡ് വാക്‌സിൻ നാളെ രജിസ്റ്റർ ചെയ്യുമെന്ന് റഷ്യൻ ഡെപ്യൂട്ടി ആരോഗ്യമന്ത്രി ഒലേഗ് അറിയിച്ചു. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് വാക്‌സിൻ വികസിപ്പിച്ചത്.

കോവിഡിനെതിരെ വാക്സിൻ ആദ്യമായി വികസിപ്പിച്ച രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കാളികളായ വ്യക്തികളുടെ അവസാന ആരോഗ്യ പരിശോധന ഓഗസ്റ്റ് 3ന് നടന്നിരുന്നു. ഈ വാക്സിൻ മനുഷ്യ ശരീരത്തിൽ ദോഷം ചെയ്യില്ലെന്ന് ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഡയറക്ടർ അലക്സാണ്ടർ ജിന്റ്സ്ബർഗ് പറഞ്ഞു.

എന്നാൽ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം അതിസങ്കീർണമായ ഫേസ് 3 പരീക്ഷണഘട്ടത്തിലെത്തിയ ആറ് വാക്‌സിനുകളിൽ റഷ്യൻ വാക്‌സിൻ ഇടംനേടിയിട്ടില്ല. അതുകൊണ്ട് തന്നെ റഷ്യൻ ജനങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. മാത്രമല്ല വാക്സിന്റെ സുരക്ഷയെ കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. ആന്റിബോഡികളുള്ളവരിൽ ഇത് ദോഷം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.

ക്ലിനിക്കൽ പരീക്ഷണത്തിന് റഷ്യ തയാറാകാത്തതിനെ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ ട്രയൽസ് ഓർഗനൈസേഷൻ വിമര്‍ശിച്ചു. ഇത് സംബന്ധിച്ച് സംഘടന റഷ്യൻ ആരോഗ്യ മന്ത്രി മിഖായേൽ മുറാഷ്‌കോയ്ക്ക് കത്തെഴുതിയിട്ടുണ്ട്.