LiveTV

Live

International

തായ്‌വാനെ മറ്റൊരു ഹോങ്കോങ്ങാക്കി മാറ്റാന്‍ ചൈന ശ്രമിക്കുന്നു; തായ്‌വാന്‍ വിദേശകാര്യ മന്ത്രി

''ഞങ്ങളുടെ ജീവിതം ദുഷ്‌കരമാണ്. ചെെന അവരുടെ രാഷ്ട്രീയ താല്പര്യങ്ങൾ ഞങ്ങളുടെ മേല്‍ അടിച്ചേൽപ്പിക്കാന്‍ ശ്രമിക്കുന്നു. തായ്‍വാനെ മറ്റൊരു ഹോങ്കോങ്ങാക്കി മാറ്റുക എന്നതാണ് ചൈനയുടെ ലക്ഷ്യം''

തായ്‌വാനെ  മറ്റൊരു ഹോങ്കോങ്ങാക്കി മാറ്റാന്‍ ചൈന ശ്രമിക്കുന്നു; തായ്‌വാന്‍  വിദേശകാര്യ മന്ത്രി

തായ്‍വാനെ മറ്റൊരു ഹോങ്കോങ്ങാക്കി മാറ്റാനാണ് ചൈന ശ്രമിക്കുന്നതെന്ന് തായ് വാന്‍ വിദേശകാര്യ മന്ത്രി ജോസഫ് വു. ''ഞങ്ങളുടെ ജീവിതം ദുഷ്‌കരമാണ്. ചെെന അവരുടെ രാഷ്ട്രീയ താല്പര്യങ്ങൾ ഞങ്ങളുടെ മേല്‍ അടിച്ചേൽപ്പിക്കാന്‍ ശ്രമിക്കുന്നു. തായ്‍വാനെ മറ്റൊരു ഹോങ്കോങ്ങാക്കി മാറ്റുക എന്നതാണ് ചൈനയുടെ ലക്ഷ്യം'' വിദേശകാര്യ മന്ത്രി ജോസഫ് വു പറഞ്ഞു. അമേരിക്കന്‍ ആരോഗ്യ സെക്രട്ടറി അലക്സ് അസറിന്റെ തായ്‍വാന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കയും ചൈനയും തമ്മില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ തായ്‍വാന്‍ സന്ദർശനം എന്നത് വളരെ പ്രസക്തമാണ്. ചെെന തങ്ങളുടെ കീഴിലാണെന്ന് അവകാശപ്പെടുന്ന തായ്‍വാനില്‍ സന്ദർശനം നടത്തുക വഴി തായ്‍വാനുമായി അടുത്ത രാഷ്ട്രീയ ബന്ധം സ്ഥാപിക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. മാത്രമല്ല മൂന്ന് ദിവസത്തെ സന്ദർശനത്തിനായെത്തിയ യു.എസ് ആരോഗ്യ സെക്രട്ടറി തായ്‍വാന്റെ കോവിഡിനെതിരെയുളള പോരാട്ടത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു.

അതേസമയം സന്ദര്‍ശനം ദിവസം തന്നെ തായ് വാന്‍- ചൈന അതിര്‍ത്തിയായ ഡി ഫാക്‌റ്റോ ബോര്‍ഡറില്‍ ചൈന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ പറത്തി പ്രകോപനം സൃഷ്ടിച്ചതായ് തായ്‍വാന്‍ പറഞ്ഞു.