LiveTV

Live

International

100 ദിവസമായി രോ​ഗവ്യാപനമില്ല; ജസീന്ത കോവിഡിനെ പിടിച്ചുകെട്ടിയത് ഇങ്ങനെ..

വിദേശങ്ങളിൽ നിന്നും ന്യൂസിലന്റിൽ എത്തുന്ന ചില പൗരന്മാർക്ക് കോവിഡ് ബാധ ഇപ്പോഴും സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ രോ​ഗം മറ്റൊരാളിലേക്ക് വ്യാപിക്കാൻ സമ്മതിക്കാതെ പിടിച്ചുനിർത്താൻ കഴിയുന്നു.

100 ദിവസമായി രോ​ഗവ്യാപനമില്ല; ജസീന്ത കോവിഡിനെ പിടിച്ചുകെട്ടിയത് ഇങ്ങനെ..

കോവിഡിനെ ആദ്യ ഘട്ടത്തിൽ പ്രതിരോധിച്ച രാജ്യങ്ങൾ പോലും വൈറസിന്റെ രണ്ടും മൂന്നും വരവിൽ അടിതെറ്റിയിട്ടുണ്ട്. എന്നാൽ ന്യൂസിലന്റ് ഇക്കാര്യത്തിൽ ലോകരാജ്യങ്ങൾക്ക് മാതൃകയാണ്. ആരിലേക്കും രോ​ഗം പകരാൻ അനുവദിക്കാതെ 100 ദിവസങ്ങൾ അവർ പിന്നിട്ടിരിക്കുന്നു. പ്രധാനമന്ത്രി ജസീന്ത ആർഡേൻ സ്വീകരിച്ച കർക്കശമായ നടപടികൾ കാരണമാണ് കോവിഡിനെ പടിക്ക് പുറത്താക്കാൻ ന്യൂസിലന്റിന് കഴിഞ്ഞത്.

100 ദിവസമായി രോ​ഗവ്യാപനമില്ല; ജസീന്ത കോവിഡിനെ പിടിച്ചുകെട്ടിയത് ഇങ്ങനെ..

വിദേശങ്ങളിൽ നിന്നും ന്യൂസിലന്റിൽ എത്തുന്ന ചില പൗരന്മാർക്ക് കോവിഡ് ബാധ ഇപ്പോഴും സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ രോ​ഗം മറ്റൊരാളിലേക്ക് വ്യാപിക്കാൻ സമ്മതിക്കാതെ പിടിച്ചുനിർത്താൻ കഴിയുന്നു. നിലവിൽ ഇത്തരത്തിൽ 23 കോവിഡ് പോസിറ്റീവ് കേസുകൾ ന്യൂസിലന്റിലുണ്ട്. കർശനമായ ക്വാറന്റൈൻ വ്യവസ്ഥകളിലൂടെയാണ് രോ​ഗവ്യാപനം തടയുന്നത്.

ഫെബ്രുവരി 28നാണ് ന്യൂസിലന്റിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. മാർച്ചിൽ കർശന നിയന്ത്രണങ്ങളോടെ ലോക്ക്ഡൗൺ നടപ്പിലാക്കി. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറക്കാൻ അനുവദിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ അടച്ചിട്ടു. നാലാഴ്ച ജനങ്ങൾ എല്ലാ അർഥത്തിലും വീടിനുള്ളിൽ കഴിഞ്ഞു. അതിന് ഫലമുണ്ടായി. മെയ്‌ 1നാണ് ന്യൂസിലന്റിൽ അവസാനമായി കോവിഡ് സമൂഹ വ്യാപനം റിപ്പോർട്ട് ചെയ്തത്. ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 1219 ആണ്. മരണം 22ഉം. അന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയില്ലായിരുന്നെങ്കിൽ മാർച്ച് 25ഓടെ കോവിഡ് രോ​ഗികളുടെ എണ്ണം ന്യൂസിലന്റിൽ 10000 കടന്നേനെയെന്ന് വിദ​ഗ്ധർ പറയുന്നു.

100 ദിവസമായി രോ​ഗവ്യാപനമില്ല; ജസീന്ത കോവിഡിനെ പിടിച്ചുകെട്ടിയത് ഇങ്ങനെ..

മൂന്ന് കാര്യങ്ങൾ ഉറപ്പ് വരുത്തിയാണ് ജസീന്തയും ന്യൂസിലന്റ് ജനതയും കോവിഡിനെ നേരിട്ടത്. ആദ്യത്തേത് കർശനമായ ലോക്ക്ഡൗൺ ആയിരുന്നുവെങ്കിൽ രണ്ടാമതായി ചെയ്തത് രാജ്യ അതിർത്തികൾ പൂർണമായും അടയ്ക്കുക എന്നതാണ്. കേവലം ആറ് കേസുകൾ മാത്രമുള്ളപ്പോഴാണ് മാർച്ച് 19ന് ന്യൂസിലന്റ് ഈ കടുത്ത തീരുമാനം നടപ്പാക്കിയത്. ഇപ്പോഴും അതിർത്തികൾ അടഞ്ഞുകിടക്കുകയാണ്. സ്ഥിരതാമസക്കാർക്കും അവരുടെ ബന്ധുക്കൾക്കും വരാം. ഇങ്ങനെ വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. മൂന്നാമതായി ചെയ്തത് ഓരോ കേസുകളെയും അടിസ്ഥാനമാക്കി പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എന്നതാണ്.

ഏപ്രിൽ അവസാനത്തോടെ രോഗവ്യാപന നിരക്ക് കുറഞ്ഞതോടെ ന്യൂസിലന്റ് ഘട്ടംഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവ് നൽകി. ആദ്യം അലർട്ട് ലെവൽ 4ൽ നിന്ന് 3 ലേക്കും പിന്നീട് അലെർട്ട് ലെവൽ 2ലേക്കും. എന്നാൽ പുതിയ ഓരോ കേസ് റിപ്പോർട്ട് ചെയ്യുമ്പോഴും സമ്പർക്കത്തിൽ വരുന്നവരെ കണ്ടെത്തി രോ​ഗം പകരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നു. നിരന്തരമായ കോൺടാക്റ്റ് ട്രേസിങ് ഇപ്പോഴും തുടരുകയാണ്. ജൂൺ 8ന് ന്യൂസിലന്റ് അലെർട്ട് ലവൽ 1ൽ എത്തിയപ്പോൾ ഒരു കോവിഡ് കേസ് പോലുമുണ്ടായിരുന്നില്ല. 50 ലക്ഷം മാത്രമാണ് ജനസംഖ്യ എന്നതും അവരുടെ ജോലി എളുപ്പമാക്കുന്നു.

100 ദിവസമായി രോ​ഗവ്യാപനമില്ല; ജസീന്ത കോവിഡിനെ പിടിച്ചുകെട്ടിയത് ഇങ്ങനെ..

ഇപ്പോൾ സ്റ്റേഡിയങ്ങളും ഹോട്ടലുകളും ബാറുകളുമൊക്കെ തുറന്നിട്ടുണ്ട്. ജീവിതം ഏകദേശം പഴയതുപോലെയായി. അതിർത്തികൾ തുറക്കാത്തതുകൊണ്ട് ടൂറിസം മേഖല പഴയ അവസ്ഥയിലായിട്ടില്ല. എങ്കിലും തൊഴിലില്ലായ്മ നാല് ശതമാനത്തിൽ ചുരുക്കിനിർത്താനായി. അമിത ആത്മവിശ്വാസം പാടില്ലെന്നും കോവിഡിനെതിരെ ജാ​ഗ്രത തുടരണമെന്നും തന്നെയാണ് ആരോ​ഗ്യ ഡയറക്ടർ ജനറൽ ആഷ്ലി ബ്ലൂംഫീൽഡ് ജനങ്ങൾക്ക് നൽകുന്ന നിർദേശം.