LiveTV

Live

International

തിളച്ച വെള്ളത്തിന് കോറോണ വൈറസിനെ പൂര്‍ണമായും നശിപ്പിക്കാനാകുമെന്ന് പഠനം

ക്ലോറിൻ അടങ്ങിയ അണുനാശകങ്ങൾക്ക് വെറും മുപ്പത് സെക്കൻഡ് കൊണ്ടുതന്നെ കൊറോണ വൈറസ് ഉള്ള പ്രതലം വൃത്തിയാക്കാൻ സാധിക്കും എന്നും പഠനം

തിളച്ച വെള്ളത്തിന് കോറോണ വൈറസിനെ പൂര്‍ണമായും നശിപ്പിക്കാനാകുമെന്ന് പഠനം

തിളച്ച വെള്ളത്തിന് പൂര്‍ണമായും കോറോണ വൈറസിനെ നശിപ്പിക്കാന്‍ സാധിക്കുന്നുണ്ടെന്ന് പുതിയ പഠനം. 72 മണിക്കൂറിനകം വെള്ളത്തിന് കൊറോണ വൈറസിനെ നശിപ്പിക്കാനാകും എന്നാണ് പഠനം. തുർക്കിയിലെ അങ്കാറ ആസ്ഥാനമായി പ്രവർത്തിക്കുന്ന റഷ്യൻ ന്യൂസ്‌ ഏജൻസി അനഡോലു ഏജൻസി ആണ് ഈ പഠനം പുറത്തുവിട്ടത്.

റഷ്യയിലെ സ്റ്റേറ്റ് റിസർച്ച് സെന്‍റർ ഓഫ് വൈറോളജി ആൻഡ് ബയോ ടെക്നോളജി വെക്റ്ററാണ് പഠനം നടത്തിയത്. തിളയ്ക്കുന്ന വെള്ളത്തിന്‌ ഈ വൈറസിനെ പൂർണമായും നശിപ്പിക്കാനാകുമെന്ന് ഇവരുടെ പഠനത്തില്‍ തെളിഞ്ഞു. 24 മണിക്കൂർ കൊണ്ട് റൂം ടെംപറേച്ചറിൽ 90% വൈറസും നശിക്കുന്നതായി കണ്ടു. 72 മണിക്കൂറിനകം വൈറസിന്‍റെ 99.9 ശതമാനവും നശിക്കുമെന്നും പഠനം പറയുന്നു.

ചില സാഹചര്യങ്ങളിൽ കൊറോണ വൈറസ് ജലത്തിലും ജീവിക്കും. പക്ഷേ, ശുദ്ധ ജലമോ കടൽ ജലമോ ആണെങ്കില്‍ വൈറസ് ഇരട്ടിക്കില്ലെന്നു പഠനം പറയുന്നു. സ്റ്റൈൻലെസ് സ്റ്റീൽ, ലിനോലിയം, ഗ്ലാസ്‌, പ്ലാസ്റ്റിക്, സെറാമിക് പ്രതലങ്ങളിൽ വൈറസ് 48 മണിക്കൂർ വരെ ആക്റ്റീവ് ആയിരിക്കുമെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

വീട്ടിലുപയോഗിക്കുന്ന മിക്ക അണുനാശിനികളും ഈ വൈറസിനെതിരെ ഫലപ്രദമാണ്. ക്ലോറിൻ അടങ്ങിയ അണുനാശകങ്ങൾക്ക് വെറും മുപ്പത് സെക്കൻഡ് കൊണ്ടുതന്നെ കൊറോണ വൈറസ് ഉള്ള പ്രതലം വൃത്തിയാക്കാൻ സാധിക്കും എന്നും പഠനത്തിൽ കണ്ടു.

ഓഗസ്റ്റ് പകുതിയോടെ കൊറോണ വൈറസ് വാക്‌സിൻ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് റഷ്യ. പരീക്ഷണങ്ങളുടെ വിവരങ്ങൾ ഇതുവരെ റഷ്യ പുറത്തു വിട്ടിട്ടില്ല.