LiveTV

Live

International

കോറോണയെ കൊല്ലാന്‍ കറന്‍സി നോട്ടുകള്‍ വാഷിംങ് മെഷീനിലിട്ട് അലക്കിയും മൈക്രോവേവില്‍ വെച്ച് ചൂടാക്കിയും കൊറിയക്കാര്‍...

നോട്ട് കീശയിലിട്ട് അറിയാതെ ഒന്ന് അലക്കിപ്പോയാല്‍ തന്നെ ആകെ ബഹളമായിരിക്കും ആ വീട്ടില്‍. ആ കാശ് ഇനിയെന്തിന് പറ്റും എന്ന ചോദ്യം ഉയരും..

കോറോണയെ കൊല്ലാന്‍ കറന്‍സി നോട്ടുകള്‍ വാഷിംങ് മെഷീനിലിട്ട് അലക്കിയും മൈക്രോവേവില്‍ വെച്ച് ചൂടാക്കിയും കൊറിയക്കാര്‍...

നോട്ട് കീശയിലിട്ട് അറിയാതെ ഒന്ന് അലക്കിപ്പോയാല്‍ തന്നെ ആകെ ബഹളമായിരിക്കും ആ വീട്ടില്‍. ആ കാശ് ഇനിയെന്തിന് പറ്റും എന്ന ചോദ്യം ഉയരും.. പക്ഷേ കൊറോണ വൈറസിനെ തുരത്താന്‍ കറന്‍സി നോട്ടുകള്‍ അലക്കുന്നുവെന്ന ഈ വ്യത്യസ്തമായ വാര്‍ത്തകള്‍ ദക്ഷിണ കൊറിയയില്‍ നിന്നാണ്. കറന്‍സി നോട്ടുവഴിയുള്ള കോവിഡ് ബാധ തടയാന്‍, നോട്ടുകള്‍ വാഷിംഗ് മെഷീനിലിട്ട് കഴുകിയും മൈക്രോവേവ് ചെയ്തിട്ട് അണുനശീകരണം നടത്താനും ശ്രമിക്കുന്നവരുടെ നാട്.. പക്ഷേ, അതുകൊണ്ട് യാതൊരു ഗുണവുമില്ലെന്ന് മാത്രം.. പണനഷ്ടം മാത്രമാണ് ഫലം എന്നതാണ് യാഥാര്‍ഥ്യം.

സിയോളിനടുത്തുള്ള അൻസാൻ ന​ഗരത്തിലാണ് ആദ്യത്തെ സംഭവം. കൊറോണ വൈറസിനെ തുരത്താൻ നോട്ടുകൾ വാഷിംഗ് മെഷീനിലിട്ട് അലക്കിയെടുത്തയാൾക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. 50,000 വോണിന്‍റെ കണക്കില്ലാത്ത നോട്ടുകളാണ് ഇയാള്‍ വാഷിംഗ് മെഷീനിലിട്ടത്. 50,000 വോണിന്‍റെ ഒരു കറന്‍സിക്ക് തന്നെ 3000ത്തിലധികം ഇന്ത്യൻ രൂപയുടെ മൂല്യം വരും. വാഷിംഗ് മെഷീനിൽനിന്ന് പുറത്തെടുത്തപ്പോൾ തന്നെ നോട്ടുകൾ പലതും കീറിപ്പറിഞ്ഞു. ഇവ മാറ്റിക്കിട്ടുമോ എന്നറിയാനായി ഇയാള്‍ ബാങ്ക് ഓഫ് കൊറിയയിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

ബാങ്കിന്‍റെ നിയമമനുസരിച്ച് ഉപയോഗശൂന്യമായ നോട്ടുകളുമായി എത്തുന്ന ഒരാള്‍ക്ക് മാക്സിമം തിരിച്ചു നല്‍കാവുന്ന തുക 23 ദശലക്ഷം വോണ്‍ (19,320 ഡോളർ) ആണ്. അതായത് ഏകദേശം പതിനാലര ലക്ഷത്തിന് തുല്യമായ തുക. വന്‍ സാമ്പത്തിക നഷ്ടമാണ് ഇയാള്‍ക്ക് സംഭവിച്ചത് എന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

കുടുംബാംഗത്തിന്‍റെ ശവസംസ്കാര വേളയിൽ ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ സഹായധനമാണ് ഇതെന്നാണ് അയാള്‍ പറഞ്ഞതെന്നും ബാങ്ക് അറിയിച്ചു. ബാങ്ക് നിയമ പ്രകാരം മോശം നോട്ടുകൾക്ക് പകുതി മൂല്യമാണ് തിരികെ നൽകിയതെന്ന് ബാങ്ക് ഔദ്യോ​ഗിക സ്ഥിരീകരണത്തിൽ പറഞ്ഞു. എണ്ണാൻ കഴിഞ്ഞ കീറിയ നോട്ടുകൾക്കാണ് പകുതി മൂല്യം നൽകിയതെന്നും എണ്ണാൻ പോലും കഴിയാത്ത രീതിയിൽ കീറിപ്പറിഞ്ഞ നോട്ടുകൾ കണക്കിലെടുത്തിട്ടില്ലെന്നും ബാങ്ക് പറഞ്ഞു. എത്ര നോട്ടുകളാണ് ഇയാൾ കഴുകാൻ ശ്രമിച്ചതെന്ന് കൃത്യമായി അറിയില്ലെങ്കിലും വലിയ നഷ്ടമാണ് സംഭവിച്ചിട്ടുണ്ടാകുകയെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

കോറോണയെ കൊല്ലാന്‍ കറന്‍സി നോട്ടുകള്‍ വാഷിംങ് മെഷീനിലിട്ട് അലക്കിയും മൈക്രോവേവില്‍ വെച്ച് ചൂടാക്കിയും കൊറിയക്കാര്‍...

മറ്റൊരു നോട്ട് അണുനശീകരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മൈക്രോവേവ് ഓവനിലിട്ടാണ്. കോവിഡ് ഭീതിയിൽ നോട്ടുകൾ മൈക്രോവേവിലിട്ട് ചൂടാക്കിയ കിം എന്നയാൾക്കും നഷ്ടമുണ്ടായതായി ബാങ്ക് അധികൃതർ പറഞ്ഞു. പക്ഷേ, വാഷിംങ് മെഷീനില്‍ ഇട്ട് നോട്ടുകള്‍ അലക്കിയ വ്യക്തിക്കുണ്ടായ അത്ര നാശനഷ്ടം കിമ്മിനുണ്ടായിട്ടില്ലെന്നും ബാങ്ക് ചൂട്ടിക്കാട്ടി.