LiveTV

Live

International

ലോകത്ത് കോവിഡ് മരണം ആറര ലക്ഷത്തിലേക്ക്

അമേരിക്കയിലും ബ്രസീലിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം മരണം


ലോകത്ത് കോവിഡ് മരണം ആറര ലക്ഷത്തിലേക്ക്

ലോകത്ത് കോവിഡ് മരണം ആറ് ലക്ഷത്തി നാല്‍പ്പതിനായിരം കവിഞ്ഞു. അമേരിക്കയിലും ബ്രസീലിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം മരണം. മെക്സിക്കോയിലും സ്ഥിതി സങ്കീര്‍ണമാണ്. 784 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ നാല്‍പ്പത്തിയൊന്നായിരം കടന്നു. ദക്ഷിണാഫ്രിക്കയിലും കോവിഡ് വ്യാപിക്കുകയാണ്.

പതിമൂവായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 250 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം ആറായിരത്തി മുന്നൂറ് കടന്നു. സ്പെയിനില്‍ ഇരുപത്തിയെട്ടായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പെറുവില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 189 പേര്‍ മരിച്ചു. പതിനേഴായിരത്തിലധികം പേര്‍ക്ക് കൂടി പെറുവില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.