LiveTV

Live

International

ട്വിറ്ററിലിനി അടിമയും ഉടമയും കരിമ്പട്ടികയുമില്ല: നയിക്കുന്നവനും അനുനയിക്കുന്നവനും മാത്രം

കമ്പ്യൂര്‍ പ്രോഗ്രാമിങ് ഭാഷയില്‍ വംശീയ സൂചനകളുള്ള വാക്കുകള്‍ അല്‍ഗോരിതങ്ങളില്‍ നിന്ന് നീക്കം ചെയ്ത് സാമൂഹ മാധ്യമമായ ട്വീറ്ററും.

ട്വിറ്ററിലിനി അടിമയും ഉടമയും കരിമ്പട്ടികയുമില്ല: നയിക്കുന്നവനും അനുനയിക്കുന്നവനും മാത്രം

കമ്പ്യൂര്‍ പ്രോഗ്രാമിങ് ഭാഷയില്‍ വര്‍ഷങ്ങളായി ഉപയോഗത്തിലുള്ള വംശീയ സൂചനകളുള്ള വാക്കുകള്‍ അല്‍ഗോരിതങ്ങളില്‍ നിന്ന് നീക്കം ചെയ്ത് സാമൂഹ മാധ്യമമായ ട്വീറ്ററും. ഉടമ, അടിമ, കരിമ്പട്ടിക എന്നീ അര്‍ഥങ്ങള്‍ വരുന്ന മാസ്റ്റര്‍, സ്ലേവ്, ബ്ലാക്ക് ലിസ്റ്റ്, വൈറ്റ് ലിസ്റ്റ്, ലിംഗ ഭേദം സൂചിപ്പിക്കുന്ന ഹി, ഹിസ് തുടങ്ങിയ വാക്കുകളാണ് അല്‍ഗോരിതങ്ങളില്‍ നിന്നും നീക്കിയത്.

യു എസില്‍ നിന്ന് തുടങ്ങിയ, വംശീയ വിരുദ്ധ സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മാറ്റം. മൈക്രോസോഫ്ട്, ആപ്പിൾ, ഗൂഗിൾ ക്രോം തുടങ്ങിയ കമ്പനികളും ഇത്തരം വാക്കുകൾ ഉപേക്ഷിക്കുന്നതായി അറിയിച്ചിട്ടുണ്ട്. അമേരിക്കയിലെ പ്രശസ്ത ബാങ്കായ ജെ.പി മോർഗൻ ഷേസും സമാന പാത പിന്തുടരുമെന്നാണ് തീരുമാനിച്ചിട്ടുള്ളത്.

പ്രോഗ്രാമിംഗ് ഭാഷയിൽ മാസ്റ്റർ എന്നത് ഒരു കോഡിന്റെ പ്രാഥമിക പതിപ്പാണ്. സ്ളേവ് അതിന്റെ അനുകരണവും. ഇവ ഇനി മുതൽ ലീഡർ, ഫോളോവർ അല്ലെങ്കിൽ പ്രൈമറി, റെപ്ളിക്ക എന്നായിരിക്കും അറിയപ്പെടുക. ഓട്ടോമെറ്റിക് ആയി നിരസിക്കേണ്ടവയുടെ പട്ടിക ഉൾക്കൊള്ളുന്ന ബ്ളാക്ക് ലിസ്റ്റ്, ഡിനലിസ്റ്റെന്നും വൈറ്റ് ലിസ്റ്റ്, അലൗലിസ്റ്റെന്നും വിളിക്കപ്പെടും. പ്രോഗ്രാമിങ് ഭാഷയിലെ ഈ മാറ്റം ഉപയോക്താക്കളെ ബാധിക്കുന്നതല്ല.

ആഫ്രോ - അമേരിക്കൻ വംശജനായ ജോർജ് ഫ്ളോയിഡിന്റ കൊലപാതകത്തെ തുടർന്നാണ് യു.എസിൽ വംശീയ വിരുദ്ധ സമരം ശക്തമായത്.