LiveTV

Live

International

വെസ്റ്റ്ബാങ്ക് അധിനിവേശം പുനരാരംഭിക്കാനുള്ള ഇസ്രയേല്‍ നടപടി ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന

ഇത് സംബന്ധിച്ച് അമേരിക്കയുമായി ചര്‍ച്ചകള്‍ തുടരുമെന്ന് ഇസ്രേയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി

വെസ്റ്റ്ബാങ്ക് അധിനിവേശം പുനരാരംഭിക്കാനുള്ള ഇസ്രയേല്‍ നടപടി ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന

ഫലസ്തീനിലെ വെസ്റ്റ്ബാങ്ക് അധിനിവേശം പുനരാരംഭിക്കാനുള്ള ഇസ്രയേല്‍ നടപടി ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന. ഇത് സംബന്ധിച്ച് അമേരിക്കയുമായി ചര്‍ച്ചകള്‍ തുടരുമെന്ന് ഇസ്രേയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഈ മാസം ആദ്യം അധിനിവേശ നടപടികള്‍ തുടങ്ങാനായിരുന്നു മുന്‍ തീരുമാനം.

ഇതിനോടകം നിയന്ത്രണ വിധേയമായ പ്രദേശങ്ങള്‍ക്ക് ഉപരിയായി വെസ്റ്റ്ബാങ്കിലെ കൂടുതല്‍ പ്രദേശങ്ങള്‍ കൂടി പിടിച്ചടക്കാനായിരുന്നു ഇസ്രായേല്‍ പദ്ധതി. കൂട്ടിച്ചേര്‍ക്കേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ച് ഭൂപടവും തയ്യാറാക്കിയിരുന്നു. ഈ മാസം ആദ്യം തന്നെ ഇതിനായുള്ള നടപടികള്‍ തുടങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും അധിനിവേശ നീക്കം ഉടന്‍ ഉണ്ടാകാന്‍ സാധ്യതയില്ല. വൈറ്റ് ഹൌസ് പ്രതിനിധി അവി ബെര്‍ക്കോവിറ്റ്സ് ഇസ്രേയേലിലിലെ യു എന്‍ അംബാസിഡര്‍ ഡേവിഡ‍് ഫ്രൈഡ്മാന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം ഇത്തരത്തിലുള്ള പ്രതികരണമാണ് ബെഞ്ചമിന്‍ നെതന്യാഹു നല്‍കിയത്.

പരമാധികാരം സംബന്ധിച്ചായിരുന്നു ചര്‍ച്ചയെന്നും ഇത് തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. സഖ്യകക്ഷി നേതാവും പ്രതിരോധ മന്ത്രിയുമായ ബെന്നിഗാന്‍ഡ്സ് നേരത്തെ നെതന്യാഹുവിന്‍റെ നീക്കത്തിനെതിരെ രംഗത്ത് വന്നിരുന്നു. അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കിയ ശേഷം മാത്രമേ അധിനിവേശ പദ്ധതികളുമായി മുന്നോട്ടുപോകാവൂ എന്നായിരുന്നു ബെന്നിഗാന്‍ഡ്സിന്‍റെ നിലപാട്.ഇസ്രായേലിന്‍റെ നീക്കത്തിനെതിരെ ഐക്യാരാഷ്ട്ര സഭയും അറബ് രാഷ്ട്രങ്ങളും നേരത്തെ രംഗത്ത് വന്നിരുന്നു.