LiveTV

Live

International

സൈനികരുടെ വീരമൃത്യു നേരിട്ടുള്ള ഏറ്റുമുട്ടലിൽ; ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

വെടിവെപ്പിലാണ് സൈനികർ കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും സൈനികർ തമ്മിൽ നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു എന്നാണ് പിന്നീട് സൈനികവൃത്തങ്ങൾ സൂചിപ്പിച്ചത്.

സൈനികരുടെ വീരമൃത്യു നേരിട്ടുള്ള ഏറ്റുമുട്ടലിൽ; ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിക്രമത്തിൽ കേണൽ അടക്കം മൂന്ന് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, കര-നാവിക-വ്യോമ സേനാ മേധാവിമാർ എന്നിവരുമായി മന്ത്രി സംസാരിച്ചു. അതിനിടെ, ഗൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.

അതിർത്തിയിൽ ഒരു മാസത്തിലേറെ നീണ്ട സംഘർഷം ലഘൂകരിക്കുന്നതിനായി ഇന്ത്യ-ചൈന സൈനികവൃത്തങ്ങൾ ചർച്ച നടത്തുന്നതിനിടെയാണ് ഗൽവാൻ താഴ് വരയിൽ ഏറ്റുമുട്ടലുണ്ടായത്. കേണൽ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും രണ്ട് ജവാന്മാരുമാണ് വീരമൃത്യു വരിച്ചതെന്ന് സൈന്യം പത്രക്കുറിപ്പിൽ അറിയിച്ചു.

സൈനികരുടെ വീരമൃത്യു നേരിട്ടുള്ള ഏറ്റുമുട്ടലിൽ; ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

വെടിവെപ്പിലാണ് സൈനികർ കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും സൈനികർ തമ്മിൽ നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു എന്നാണ് പിന്നീട് സൈനികവൃത്തങ്ങൾ സൂചിപ്പിച്ചത്. കല്ലും ദണ്ഡുകളും ഉപയോഗിച്ചുള്ള ആക്രമത്തിൽ ഇരുപക്ഷത്തും സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യൻ സൈന്യം ഭേദഗതി ചെയ്ത് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. മൂന്നോ അതിലേറെയോ ചൈനീസ് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരമെന്ന് ഇന്ത്യ ടുഡേ സീനിയർ എഡിറ്റർ ശിവ് അരൂർ ട്വീറ്റ് ചെയ്തു.