LiveTV

Live

International

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക്; ബ്രസീലില്‍ 24 മണിക്കൂറിനിടെ 1300 മരണം

37 ലക്ഷത്തി 22,000 ലേറെ പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 4 ലക്ഷത്തി 18,000 ത്തില്‍പരം ജീവനുകള്‍ ഇതുവരെ നഷ്ടമായി

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക്; ബ്രസീലില്‍ 24 മണിക്കൂറിനിടെ 1300 മരണം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക്. 4 ലക്ഷത്തി 18,000 ത്തില്‍ അധികം പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 37 ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായി. ബ്രസീലില്‍ 24 മണിക്കൂറിനിടെ 1,300 മരണം സ്ഥിരീകരിച്ചു.

ലോകമെമ്പാടും കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. 74 ലക്ഷത്തി 44,000 ത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 37 ലക്ഷത്തി 22,000 ലേറെ പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 4 ലക്ഷത്തി 18,000 ത്തില്‍പരം ജീവനുകള്‍ ഇതുവരെ നഷ്ടമായി. ബ്രസീല്‍ അടക്കമുളള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് വന്‍ തോതില്‍ വ്യാപിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തതും ബ്രസീലില്‍ തന്നെ, 1,300. പുതുതായി രോഗം സ്ഥിരീകരിച്ചത് 33,100 പേര്‍ക്ക്. ഇതോടെ രാജ്യത്ത് രോഗികള്‍ 7 ലക്ഷത്തി 75,000 പിന്നിട്ടു. മെക്സിക്കോയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 596 പേര്‍ മരിച്ചു. അമേരിക്കയിലും യൂറോപ്പിലും കോവിഡ് മഹാമാരിയുടെ വ്യാപനനിരക്ക് കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ ഇന്നലെ മാത്രം 981 കോവിഡ് മരണം സ്ഥിരീകരിച്ചപ്പോള്‍ ബ്രിട്ടനില്‍ 245 പേര്‍ മരിച്ചു. അതേസമയം ബ്രിട്ടനില്‍ ലോക്ക്ഡൌണ്‍ ഒരാഴ്ച മുന്‍പ് ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ രാജ്യത്തെ കോവിഡ് മരണങ്ങളുടെ എണ്ണം പകുതിയായിരിക്കുമെന്ന് മുന്‍ സര്‍ക്കാര്‍ ഉപദേഷ്ടാവ് പറഞ്ഞു.