LiveTV

Live

International

“അതൊരു മഹത്തായ ദിനം’’ ഫ്ലോയിഡിനെ പരാമര്‍ശിച്ച ട്രംപിന്റെ ട്വിറ്റർ പരാമര്‍ശം വിവാദത്തില്‍

അമേരിക്കയിലെ സാമ്പത്തിക രംഗത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രസിഡന്റ് വിവാദ പ്രസ്താവന നടത്തിയത്

“അതൊരു മഹത്തായ ദിനം’’ ഫ്ലോയിഡിനെ പരാമര്‍ശിച്ച ട്രംപിന്റെ ട്വിറ്റർ പരാമര്‍ശം വിവാദത്തില്‍

അമേരിക്കയിൽ ആഫ്രോ അമേരിക്കന്‍ വംശജന്റെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ജോര്‍ജ് ഫ്ലോയിഡിനെ പരാമര്‍ശിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ട്വിറ്റർ പരാമര്‍ശം വിവാദമായി. 'അതൊരു മഹത്തായ ദിനമാണെ'ന്നായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ പരാമർശം. വീഡിയോ വിവാദമായതോടെ ട്വിറ്റര്‍ അധികൃതര്‍ പോസ്റ്റ് നീക്കം ചെയ്തു.

അമേരിക്കയിലെ സാമ്പത്തിക രംഗത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് വിവാദ പ്രസ്താവന നടത്തിയത്. ജോര്‍ജ് ഫ്ലോയിഡിനെ സംബന്ധിച്ച് അതൊരു മഹത്തായ ദിനമാണെന്നായിരുന്നു ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവന.

“അതൊരു മഹത്തായ ദിനം’’ ഫ്ലോയിഡിനെ പരാമര്‍ശിച്ച ട്രംപിന്റെ ട്വിറ്റർ പരാമര്‍ശം വിവാദത്തില്‍

അതിനിടെ, ജോർജ് ഫ്ലോയിഡിന് നീതിയാവശ്യപ്പെട്ടാരംഭിച്ച പ്രക്ഷോഭം പതിനൊന്നാം ദിവസവും ശക്തമായി തുടരുകയാണ്. പ്രക്ഷോഭത്തിന് പിന്തുണയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. വൈറ്റ്ഹൌസിന് സമീപത്തെ തെരുവിന് ബ്ലാക്ക് ലിവ്സ് മാറ്റര്‍ പ്ലാസ എന്ന് പേരു നല്‍കി വാഷിങ്ടണ്‍ ഡി.സി നഗര അധികൃതര്‍ ജോര്‍ജ് ഫ്ലോയിഡിന് ആദരമര്‍പ്പിച്ചു. തലച്ചോറിലേക്കുള്ള രക്തയോട്ടം തടയാനാകും വിധം ആളുകളെ കീഴ്പ്പെടുത്തുന്നത് സംബന്ധിച്ച് പഠിപ്പിക്കുന്ന പൊലീസ് പരിശീലന പരിപാടി അടിയന്തരമായി അവസാനിപ്പിക്കാന്‍ കാലിഫോർണിയ ഗവർണർ സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി. പ്രതിഷേധക്കാർക്കെതിരെ ഒരുമാസത്തേക്ക് ഗ്രനേഡ്, പ്ലാസ്റ്റിക് ബുള്ളറ്റുകൾ എന്നിവ ഉപയോഗിക്കുന്നത് വിലക്കി യു.എസ് ജില്ലാ കോടതിയും ഉത്തരവിട്ടു. പ്രക്ഷോഭങ്ങൾക്കു നേരെ പൊലീസ് അമിത ബലപ്രയോഗം നടത്തുന്നതായി ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് നടത്തുന്ന വിവാദ പരാമര്‍ശങ്ങളില്‍ ഇടപെടില്ല എന്ന ഫേസ്ബുക്ക് നയം പുനപ്പരിശോധിക്കുമെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗും വ്യക്തമാക്കി.