LiveTV

Live

International

ചൈനയിലെ മുസ്ലിം പള്ളികള്‍ പ്രാര്‍ഥനകള്‍ക്കായി തുറന്നു

അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ചൈനയിലെ പള്ളികള്‍ വിശ്വാസികള്‍ക്കായി തുറന്നത്


ചൈനയിലെ മുസ്ലിം പള്ളികള്‍ പ്രാര്‍ഥനകള്‍ക്കായി തുറന്നു

ചൈനയിലെ മുസ്ലിം പള്ളികള്‍ ഇന്നലെ പ്രാര്‍ഥനകള്‍ക്കായി തുറന്നു. സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചാണ് പള്ളികള്‍ തുറന്നത്.

അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ചൈനയിലെ പള്ളികള്‍ വിശ്വാസികള്‍ക്കായി തുറന്നത്. മിക്കവാറും പള്ളികള്‍ ജുമുഅ നമസ്കാരത്തിനായി തുറന്നു. സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു നമസ്കാരം നടന്നത്. ഇതിനുള്ള ക്രമീകരണങ്ങള്‍ നേരത്തെ തന്നെ നടത്തിയിരുന്നു. കോവിഡ് 19 വ്യാപനത്തില്‍ നിന്നും മനുഷ്യര്‍ ഉള്‍ക്കൊള്ളേണ്ട പാഠത്തിലൂന്നിയായിരുന്നു ജുമുഅ പ്രഭാഷണം.

സാനിറ്റൈസറും മാസ്കും നിര്‍ബന്ധമായും സൌജന്യമായി വിതരണം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഏത് നേരത്തും പള്ളികളിലെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കണം. കൂടാതെ പള്ളികളിലെത്തുന്നവരെ തെര്‍മല്‍ പരിശോധനക്ക് വിധേയമാക്കണം.