LiveTV

Live

International

അമേരിക്കയില്‍ പ്രക്ഷോഭത്തിനിടെ മുസ്‌ലിംകള്‍ക്ക് നമസ്‌കാരത്തിന് അവസരമൊരുക്കി സമരക്കാര്‍

അമേരിക്കയില്‍ വംശീയ വിദ്വേഷത്തിനെതിരെ നടക്കുന്ന മുന്നേറ്റത്തിനിടെ ഇസ്‌ലാമിക വിശ്വാസികള്‍ക്ക് സുരക്ഷിതമായി നമസ്‌കാരം നടത്താനായി പൊലീസില്‍ നിന്നും സംരക്ഷണമൊരുക്കുകയായിരുന്നു സമരക്കാര്‍...

അമേരിക്കയില്‍ പ്രക്ഷോഭത്തിനിടെ മുസ്‌ലിംകള്‍ക്ക് നമസ്‌കാരത്തിന് അവസരമൊരുക്കി സമരക്കാര്‍

ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ നടക്കുന്ന വംശീയതക്കെതിരായ പ്രക്ഷോഭത്തിനിടെയാണ് ഈ പരസ്പര കരുതലിന്റെ ദൃശ്യം പുറത്തുവരുന്നത്. പ്രക്ഷോഭത്തിനിടെ മുസ്‌ലിംകളായ സമരക്കാര്‍ക്ക് സുരക്ഷിതമായി നമസ്‌കരിക്കാന്‍ അവസരമൊരുക്കുകയാണ് മറ്റു സമരക്കാര്‍ ചെയ്യുന്നത്. ഇതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

'ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സ്' മുന്നേറ്റത്തിന്റെ ഭാഗമായി ബ്രൂക്‌ലിനില്‍ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. StanceGrounded എന്ന യൂസറാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മുസ്‌ലിംകള്‍ നമാസ് നിര്‍വഹിക്കുമ്പോള്‍ ന്യൂയോര്‍ക്ക് പൊലീസില്‍ നിന്നും അവര്‍ക്ക് സുരക്ഷാ കവചമാവുകയാണ് മറ്റ് പ്രതിഷേധക്കാര്‍ ചെയ്യുന്നത്.

വൈകാതെ നിരവധി പേര്‍ ഹൃദയം നിറച്ച സന്ദേശങ്ങളുമായി ഈ വീഡിയോ പങ്കുവെച്ചു.